Thursday, November 26, 2009

സ്വാമി ശരണം











സന്നിധാനത്തില്‍ പോയി ,അയ്യപ്പസ്വാമിയെ കണ്ടു ,തൊഴുതു .അടുത്ത് പറഞ്ഞു വച്ചിരുന്ന മുറിയില്‍ പോയി കുളിചിട്ട്ട് ആഹാരം കഴിക്കാം എന്ന് കരുതി. മുറി വാടക 1500 രൂപ (എന്റെ വയസ്സായ അമ്മയും, എന്റെ കുട്ടികളും കൂടെയുണ്ട് ). കുളിമുറിയില്‍ പോയപ്പോള്‍ ഞെട്ടിപ്പോയി . വെള്ളം പോകുന്ന ഒവിന്റെ പുറത്ത് ആരോ എന്നോ സര്ടിച്ചു വച്ചത് അതുപോലെ ഇരിക്കുന്നു .ജനല്‍ കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ച് അടച്ചു വച്ചിരിക്കുന്നു. അതിന്റെ പുറത്ത് എന്തൊക്കെയോ ദ്രാവകങ്ങളും കുഴഞ്ഞ വസ്തുക്കളും മറ്റും. കണ്ടാല്‍ ഓക്കാനം വരും. അതില്‍ കൂണുകള്‍ വരെ വളര്‍ന്നു നില്കുന്നു വൃത്ത്തിയാകിയിട്ടു മാസങ്ങള്‍ ആയെന്നതില്‍ യാതൊരു സംശയവും വേണ്ട . താഴെ കവുന്റെരില്‍ ചെന്ന് ദൈവം പോലത്ത മനുഷ്യന്റെ അടുത്ത് സംകടം പറഞ്ഞു . ഒരു 500 രൂപയുടെ മുറിക്കുള്ള വൃത്ത്തിയെങ്കിലും വേണ്ടെ എന്ന് ചോദിച്ചപ്പോള്‍ ആ മുഖത്തെ തേജസ്സിനൊരു കോട്ടം വന്നതുപോലെ . ഒട്ടും ഇസ്ടപ്പെട്ടില്ല അദ്ദേഹത്തിന്. സന്നിധാനത്തില്‍ കൃമിയോ എന്നാ മട്ടില്‍ എന്നെ ഒരു നോട്ടം. ഇതൊക്കെയേ ഒള്ളു എന്നൊരു പറച്ചില്‍. തീര്‍ന്നു . കുനിഞ്ഞിരുന്നു കണക്കെഴുത്തില്‍ മുഴുകി. പിന്നാരും ഒന്നും ചോദിക്കൂല്ലല്ലോ