Monday, August 27, 2007

ഓണവും ക്രൂരകൃത്യങ്ങളും















ഇതിലെ പടങ്ങളുടെ മുഖം മാത്രം മാറ്റിയാല്‍ മതി നമ്മളോ നമുക്കു പരിചയമുള്ളവരോ ആയിത്തീരാന്‍.


ഈ ക്രൂര കൃത്യം ചെയ്തത്‌ ആരുടെയോ മകന്‍,സഹോദരന്‍,ഭര്‍ത്താവ്‌,അഛന്‍,അമ്മാവന്‍,സുഹൃത്ത്‌ എന്നീ നിലയില്‍ പരിചയമുള്ള വ്യക്തികളാണ്‌. അവരിപ്പോള്‍ ആലോചിക്കുന്നാണ്ടാകും ഇതിനെ ക്കുറിച്ച്‌ നേരത്തെ പോലീസില്‍ അറിവു നല്‍കിയിരുന്നെങ്കില്‍ ഈ ഹൃദയഭേദകമായ കാഴ്ചകള്‍ ഒഴിവാക്കാമയിരുന്നു എന്ന്.
തീവ്രവാദത്തിനുള്ള പണം പലപ്പോഴും വിദേശത്തു നിന്നാണ്‌ കേരളത്തിലേക്ക്‌ ഒഴുകുന്നത്‌ എന്നു കേട്ടിട്ടുണ്ട്‌.ശരിയാണോ എന്നറിയില്ല. ഇനിയെങ്കിലും നമ്മള്‍ നല്ല ഉദ്ദേശത്തോടെ കൊടുക്കുന്ന പണം അനാഥാലയത്തിന്‌ ഉപയോഗപ്പെടുന്നുണ്ടോ അതോ അനാഥരെ സൃഷ്ടിക്കാനായാണോ ഉപയോഗിക്കുന്നത്‌ എന്ന് നാം ഒന്ന് ആലോചിക്കുന്നത്‌ നന്നായിരിക്കും.


നമ്മുടെ സുഹ്ര്ത്തിന്റെ (അല്ലെങ്കില്‍ ബന്ധുവിന്റെ) പോക്ക്‌ തെറ്റായ രീതിയില്‍ക്കൂടി ആണെന്ന് തോന്നിയാല്‍ ദയവു ചെയ്ത്‌ നമ്മള്‍ ആരായാലും ശരി അത്‌ അറിയിക്കേണ്ടിടത്ത്‌ അറിയിക്കും എന്നൊരു തീരുമാനവും എടുക്കുന്നത്‌ നല്ലതായിരിക്കും.ഇതിനെ ഒറ്റിക്കൊടുക്കുന്നതായി കാണാതെ ഒരു സാമൂഹ്യ സേവനം ആയിക്കാണുക.


നമ്മുടെ ബന്ധുക്കള്‍ ആരെങ്കിലും ഇതിനകത്തു പെട്ടിരുന്നെങ്കില്‍ നമ്മുടെ മനസ്ഥിതി ഇപ്പ്പ്പോള്‍ എങ്ങനെയായിരിക്കും എന്നൊരു നിമിഷം ചിന്തിച്ചാല്‍ മതി നമ്മുടെ തീരുമാനം ശരിയാണെന്ന് നമുക്കു മനസ്സിലാകാന്‍.നമുക്ക്‌ കുറച്ച്‌ വിഷമം ഉണ്ടാക്കുന്നതായാല്‍ കൂടി ഇതുപോലെ ആയിരക്കണക്കിന്‌ ആള്‍ക്കാരുടെ കണ്ണീര്‍ കാണേണ്ടി വരികയില്ലല്ലോ.


നൂറുപേരു കൂടുന്ന സ്ഥലത്ത്‌ കുട്ടികളെയും കൊണ്ട്‌ പേടിക്കാതെ പോവാന്‍ വയ്യാതായിത്തുടങ്ങിയിരിക്കുന്നു നമ്മുടെ കേരളത്തിലും.ഇതു വരെ ഇങ്ങനെ ഒന്നും സംഭവിച്ചില്ല എന്നു വച്ച്‌ എന്നാണ്‌ സംഭവിക്കുന്നത്‌ എന്ന് അറിയാന്‍ മാര്‍ഗമൊന്നുമില്ല. ഇവിടെയും ഓരോ ജാതിയും മതവും അങ്ങോട്ടുമിങ്ങോട്ടും കൊല്ലാനും തിന്നാനും നില്‍ക്കുകയാണല്ലോ.


ഇനിയൊരോണത്തിനും രാവിലെ പത്രം എടുക്കുമ്പോള്‍ ഇതു പോലെയുള്ള ഹൃദയഭേദകമായ രംഗങ്ങള്‍ ആരും കാണാന്‍ ഇടയാവാതിരിക്കട്ടെ. അതിനു വേണ്ടി നമുക്കു ചെയ്യാന്‍ പറ്റുന്നത്‌ നമുക്കു ചെയ്യാം.


എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍

8 comments:

rajesh said...
This comment has been removed by the author.
rajesh said...

ഇനിയൊരോണത്തിനും രാവിലെ പത്രം എടുക്കുമ്പോള്‍ ഇതു പോലെയുള്ള ഹൃദയഭേദകമായ രംഗങ്ങള്‍ ആരും കാണാന്‍ ഇടയാവാതിരിക്കട്ടെ. അതിനു വേണ്ടി നമുക്കു ചെയ്യാന്‍ പറ്റുന്നത്‌ നമുക്കു ചെയ്യാം.

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍

rajesh said...

തീവ്രവാദത്തിനുള്ള പണം പലപ്പോഴും വിദേശത്തു നിന്നാണ്‌ കേരളത്തിലേക്ക്‌ ഒഴുകുന്നത്‌ എന്നു കേട്ടിട്ടുണ്ട്‌.ശരിയാണോ എന്നറിയില്ല. ഇനിയെങ്കിലും നമ്മള്‍ നല്ല ഉദ്ദേശത്തോടെ കൊടുക്കുന്ന പണം അനാഥാലയത്തിന്‌ ഉപയോഗപ്പെടുന്നുണ്ടോ അതോ അനാഥരെ സൃഷ്ടിക്കാനായാണോ ഉപയോഗിക്കുന്നത്‌ എന്ന് നാം ഒന്ന് ആലോചിക്കുന്നത്‌ നന്നായിരിക്കും.

മൂര്‍ത്തി said...

ഇനിയൊരോണത്തിനും രാവിലെ പത്രം എടുക്കുമ്പോള്‍ ഇതു പോലെയുള്ള ഹൃദയഭേദകമായ രംഗങ്ങള്‍ ആരും കാണാന്‍ ഇടയാവാതിരിക്കട്ടെ.

rajesh said...

ഈ ക്രൂര കൃത്യം ചെയ്തത്‌ ആരുടെയോ മകന്‍,സഹോദരന്‍,ഭര്‍ത്താവ്‌,അഛന്‍,അമ്മാവന്‍,സുഹൃത്ത്‌ എന്നീ നിലയില്‍ പരിചയമുള്ള വ്യക്തികളാണ്‌.

rajesh said...

അഞ്ചു കമന്റുകളില്‍ നാലെണ്ണം എന്റേത്‌ !

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതു കണ്ടിട്ട് എന്തു പറയാന്‍? പറയുന്നതു കൊണ്ട് കാര്യമില്ലാലൊ? പ്രവര്‍ത്തിക്കാനല്ലേ ആഹ്വാനം?

ഇനി കമന്റിന്റെ എണ്ണം കൂടിക്കാണണം എന്നാഗ്രഹമുണ്ടെല്‍ എണ്ണിക്കോ ഇതും കൂടി.

ഓടോ:ഓണത്തിനിടേലോ പൂട്ട് കച്ചോടം? :)

rajesh said...

ഇനിയെങ്കിലും നമ്മള്‍ നല്ല ഉദ്ദേശത്തോടെ കൊടുക്കുന്ന പണം അനാഥാലയത്തിന്‌ ഉപയോഗപ്പെടുന്നുണ്ടോ അതോ അനാഥരെ സൃഷ്ടിക്കാനായാണോ ഉപയോഗിക്കുന്നത്‌ എന്ന് നാം ഒന്ന് ആലോചിക്കുന്നത്‌ നന്നായിരിക്കും.