പിള്ളാരുടെ നിര്‍ബന്ധം കാരണം അവരെയും കൊണ്ട് ഈ സിനിമയ്ക്കു പോയി.
ആമിര്‍ ഖാന്‍ direct ചെയ്യുന്ന ആദ്യത്തെ സിനിമ ആണിത്.ഏതാണ്ട് മൂന്നു മണിക്കൂര്‍ ഉണ്ട്.
കുട്ടികള്‍ കാണുന്നതിനെക്കാള്‍ മുതിര്‍ന്നവര്‍ ആണ് ഇതു കാണേണ്ടത് എന്നാണ് എന്റെ അഭിപ്രായം.വളരെ difficult subject ആയ dyslexia എന്ന condition (അസുഖം എന്നു പറയാന്‍ പറ്റുകയില്ല)കൊണ്ടുള്ള ബുദ്ധിമുട്ട് സാധാരണക്കാരുടെ മനസ്സ്സിലേക്ക് തള്ളി വിടാന്‍ ഈ സിനിമയ്ക്കു കഴിയും എന്നതിന് ഒരു സംശയവും ഇല്ല.
വളരെ ഹൃദയസ്പര്‍ശിയായ ഒന്നു രണ്ടു പാട്ടുകളും (പിന്നെ കുറച്ച് അടിപൊളി പാട്ടുകളും) ഇതില്‍ ഉണ്ട്.അതില്‍ ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടയില്‍ കുറച്ച് mentally disabled കുട്ടികളെ കാണിക്കുന്നുണ്ട്. അതിന്റെ കാരണം അജ്ഞാതമാണ് - dyslexia അങ്ങനെയുള്ള ഒരു condition അല്ലല്ലോ.
ആമിര്‍ ഖാന്‍ അവിടെ ജോലി ചെയ്യുന്ന ഒരു റ്റീച്ചര്‍ ആയതുകൊണ്ടാണോ അതോ mentally disabled ആയാലും കുട്ടികള്‍ക്ക് പല കാര്യങ്ങളിലും സ്വയംപര്യാപ്തത നേടാന്‍ കഴിയും എന്നത് കാണിക്കാനാണോ എന്ന് മനസ്സിലായില്ല.
ഇതു കാണുമ്പോഴേ നമ്മള്‍ (മിക്കവാറും എല്ലാവരും) എത്ര ഭാഗ്യം ചെയ്തവരാണെന്ന് നമുക്ക് മനസ്സിലാകുകയുള്ളു.പലര്‍ക്കും പല പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
Subscribe to:
Post Comments (Atom)
8 comments:
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം
ജൂഡി ഫോസ്റ്റെര്‍ 'ലിറ്റില്‍ മാന്‍ റ്റെയ്റ്റ്' എന്നൊരു ചിത്രം ചെയ്തിരുന്നു, വളരെ മുമ്പ് .. കഥ ഏകദേശം ഇതൊക്കെത്തന്നെ...(അതിലെ കുട്ടിയ്ക്ക് ബുദ്ധി കൂടുതലായിരുന്നു, അതിന്റെ ഇഷ്യൂസ് എന്നോര്ക്കുന്നു, ഒന്നു ഗൂഗ്‌ള്‍ ചെയ്യണം)
എനിക്കറിയില്ല..ഓരൊ ബോളിവുഡ് ചിത്രങ്ങളും , കോപ്പിയടിയോ, ഇന്സ്പിരേഷനൊ ആകുന്നു
little man tate കണ്ടിട്ടില്ല. ഇതും ശരിക്കുള്ള കഥ അറിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ പോകുമായിരുന്നോ എന്നു സംശയം. ഇതൊരു കുട്ടികളുടെ സിനിമ പോലെയാണ് TV advertല്‍ തോന്നിയത്.
ഹിന്ദിയില്‍ ആയതുകൊണ്ട് കൂടുതല്‍ പേര്‍ കാണാന്‍ സാദ്ധ്യതയുണ്ട് എന്നു തോന്നുന്നു.(ഇന്‍ഡ്യ മുഴുവന്‍ കണക്കാക്കുമ്പോള്‍)
എന്തായാലും കുട്ടികളുള്ളവരും, ഉണ്ടാവാന്‍ പോകുന്നവരും കാണുന്നത് നല്ലതാണെന്നാണ് എനിക്കു തോന്നിയത്
അമീര്‍ഖാനില്‍ നിന്നും അല്‍പ്പം കൂടി പ്രതീക്ഷിച്ചാണ് സിനിമ കാണാന്‍ കയറിയത്,എങ്കിലും മോശമായില്ല.പ്രതീക്ഷിച്ച തരത്തില്‍ അവസാനിക്കുന്ന സിനിമ..:)
ഇങ്ങനെ എല്ലാവരും കൂടി പറഞ്ഞു പറഞ്ഞ് എന്റെ സിനിമ നിരൂപണം പോസ്റ്റ് വെറും ഒരു കഥ കോപ്പിയടിച്ചതിനെപ്പറ്റിയുള്ള പോസ്റ്റ് ആയി മാറുമല്ലോ ദൈവമേ
;-)
രാജേഷ്, ഓഫ് ടോപിക് കമന്റിയതില്‍ ക്ഷമിക്കുക. താങ്കളുടെ സിനിമാനിരൂപണത്തെ ഹൈജാക് ചെയ്യുന്നു എന്ന് താങ്കള്‍ക്ക് തോന്നിയതിനാല്‍ കമന്റ് ഡിലീറ്റ് ചെയ്യുന്നു.
പിന്നെ,ഭാവിയില്‍ എന്തൊക്കെയാണ് കമന്റില്‍ ചര്‍ച ചെയ്യേണ്ടതെന്ന് പോസ്റ്റില്‍ സൂചിപ്പിക്കാന്‍ മറക്കില്ലല്ലോ?
ഇങ്ങനെ പോയാല്‍ "പേരു തൊട്ടാവാടി" എന്നാക്കേണ്ടിവരുമല്ലോ, പേരു പേരയ്ക്കേ.
എന്റെ കമന്റിന്റെ താഴെ ഒരു smiley ;-) ഇട്ടിരുന്നു. കണ്ടില്ല എന്നു തോന്നുന്നു.
Post a Comment