Monday, April 14, 2008

വിഷുക്കണി !!!!!!!!




വേറെ എന്തു പറയാന്‍

Monday, April 7, 2008

ഒരു "തുലാഭാര"ക്കഥ

എന്റെ അച്ഛന്റെ 75 ആം പിറന്നാള്‍ ഞായറാഴ്ചയായിരുന്നു. അമ്മയ്ക്കൊരാഗ്രഹം ഒരു തുലാഭാരം നടത്തണം. ശരി എല്ലാവരും കൂടി വച്ചു പിടിച്ചു ഗുരുവായൂരംബലത്തിലേയ്ക്ക്‌.

ആദ്യം വെയിലത്തൊരു വലിയ ക്യൂ തുലാഭാരം നടത്തുന്നതിനും, പ്രസാദം വാങ്ങുന്നതിനും മാത്രമായി. (ശ്രീകോവിലില്‍ക്കേറാന്‍ വേറെ ഉണ്ട്‌). അതില്‍ അരമണിക്കൂര്‍ നിന്ന് തുലാഭാരത്തിന്റെ ക്യൂ തുടങ്ങുന്നിടത്തെത്തി.

എല്ലാരും നില്‍ക്കണോ അതോ ഞാന്‍ ഒരാള്‍ മാത്രം നിന്നിട്ട്‌ 75 കാരനും, 73 കാരിയും,13 ഉകാരനും, 9കാരനും അവസാനം കയറാന്‍ പറ്റുമോ.

ഇല്ല.

OK, ബോസ്സ്

നിന്നു. എന്നു പറഞ്ഞാല്‍ ഒന്നര മണിക്കൂര്‍. വിയര്‍ത്തൊഴുകി,മുട്ടി ഉരുമ്മി ഉള്ള ഒരു നില്‍പ്‌.

പകുതി വഴി എത്തിയപ്പോള്‍ ഒരാള്‍ വന്ന് എല്ലാവരെയും രണ്ടു വരിയാക്കി നിര്‍ത്തി.

എന്തിന്‌ അവിടെ രണ്ട്‌ വാതില്‍ ഇല്ലല്ലോ.
ഇല്ല പക്ഷേ രണ്ട്‌ ത്രാസ്‌ ഉണ്ട്‌.

(അതുമാത്രമല്ല ക്യൂ കുറച്ച്‌ ചെറുതാവുകയും ചെയ്യും. വരുന്നവര്‍ വലിയ ക്യൂ കണ്ട്‌ മാറിപ്പോകാനുള്ള ചാന്‍സ്‌ കുറയ്ക്കുകയും ചെയ്യാം.)

വല്ല വിധവും ബുദ്ധി കൂടിയ പലരുടെയും ഇടയ്ക്കു കയറ്റം (എന്തെല്ലാം കഥകള്‍) തടഞ്ഞ്‌ വിജയശ്രീലാളിതരായി ഞങ്ങള്‍ 6 പേര്‍ വാതിലില്‍ എത്തുന്നു. ഞങ്ങളുടെ മുന്നില്‍ ഏതാണ്ട്‌ 12 പേരുള്ള ഒരു
സംഘം

അഛനെയും അമ്മയെയും എന്റെ രണ്ടു പിള്ളാരെയും വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ കയറ്റി വിടുന്നു. എന്നെയും ഭാര്യയെയും തടയുന്നു.
ഇതെന്താ?
എല്ലാവര്‍ക്കും കയറാന്‍ പറ്റില്ല.

അപ്പോള്‍ മുന്‍പില്‍ ഒരു 12 പേര്‍ കയറിപ്പോയതോ?ഇനി അങ്ങനെ കയറാന്‍ പറ്റുകയില്ല.

ഭാര്യയുടെ അടുത്ത്‌ ഒരു കരുണ- ങാ ചേച്ചി വേണമെങ്കില്‍ കയറിക്കോ. ചേട്ടന്‍ അങ്ങോട്ടു നില്ല്.ചേട്ടനെക്കൂടി കയറ്റിയാല്‍ സ്ഥലം ഒരുപാടുപോകും (വെറും 75 കിലോയെ എനിക്കുള്ളു)ആ സ്ഥലം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക്‌ ഒരാളിന്റെ കൂടി തുലാഭാരം നടത്തി അവരെ അങ്ങു വിടാം.

അതെങ്ങനെ. ത്രാസ്‌ ഒഴിയണ്ടേ. അതൊക്കെ പറ്റും ചേട്ടന്‍ അങ്ങോട്ടു മാറിനിന്നേ.

എങ്കിപ്പിന്നെ ആദ്യം ഇതങ്ങു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത്രയും നേരം ഈ ക്യൂവില്‍ നില്‍ക്കുകയില്ലയിരുന്നല്ലോ.എല്ലാര്‍ക്കും കേറാന്‍ പറ്റില്ല എന്ന് കണ്ടാല്‍ മനസ്സിലാകുകയില്ലേ എന്ന് മറുചോദ്യം.

ഞാന്‍ മാറി നിന്നു. ഇതു വരെ ഒരുത്തന്റെയും ഔദാര്യം ചോദിച്ചിട്ടില്ല. ഇത്രയും നേരം ക്യൂവില്‍ നിന്ന് ഇവിടെ വന്നിട്ട്‌ തന്റെ ഔദാര്യത്തിന്‌ കൈ നീട്ടേണ്ടകാര്യമുണ്ടോ?
അപ്പോഴത്തേയ്ക്ക്‌ സംഗതി മാറി .ഒരു നല്ല വഴക്ക്‌ enjoy ചെയ്തു നിന്ന പലരും ഇതെന്തൊരു ന്യായം എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി.അങ്ങോട്ടു കേറ്റി വിടെടേ എന്നൊക്കെ കേട്ടു തുടങ്ങി. ഞാന്‍ കേറാതെ തുലാഭാരം ഇല്ല എന്നും പറഞ്ഞ്‌ എന്റെ വീട്ടുകാരും.

ചേട്ടന്‍ അങ്ങനെ വിഷമിക്കണ്ട ഇങ്ങു കേറിക്കോ എന്നും പറഞ്ഞ്‌ ദ്വാരപാലകന്‍. ഏതാണ്ട്‌ വലിയ ഒരു സഹായം ചെയ്തതുപോലെ.

നല്ലൊരു ദിവസവുമായി വഴക്ക്‌ നീട്ടണ്ട എന്നു തോന്നി കയറി തുലാഭാരം ചെയ്തു.

എനിക്കൊരുത്തന്റെയും ഔദാര്യം വേണ്ട .പൈസ കൊടുത്തുള്ള ദര്‍ശനത്തിനു ചെന്നതും അല്ല.ക്യൂവില്‍ നില്‍ക്കാതെ ഇടയ്ക്കു കയറിയതാണെങ്കില്‍ മനസ്സിലാക്കാം. ആദ്യമേ നില്‍ക്കരുത്‌ കയറ്റുകയില്ല എന്നു പറഞ്ഞെങ്കിലും മനസ്സിലാക്കാം.

ഇതു വെറും ജാട കാണിച്ചതല്ലായിരുന്നോ a small man showing his power?

Monday, February 18, 2008

കരുണാമയരായ UDF.

എന്തെങ്കിലും സംശയം ഉണ്ടോ?

LDF ന്റെ ഭരണ പാളിച്ചകള്‍ കാരണം എരിപിരി കൊള്ളൂന്ന പാവ,ം കേരളീയരുടെ കണ്ണീര്‍ കണ്ട്‌ സഹികെട്ട്‌ നമുക്ക്‌ വേണ്ടി ഒരു ഹര്‍ത്താല്‍ കൂടി അവര്‍ സമ്മാനിക്കുന്നു.

എങ്ങനെയാണ്‌ ഒരു ഹര്‍ത്താല്‍ നമ്മുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത്‌?

അത്‌ മൂന്നു വിധത്തില്‍ നമുക്ക്‌ അവതരിപ്പിക്കാം---

1.

2.

3.

ഇപ്പം വിശ്വാസം ആയല്ലോ?മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കാതെ സാറേ !

Sunday, February 3, 2008

സംവാദങ്ങള്‍.

ഇതൊക്കെ ഇങ്ങോട്ടു മാറ്റിയേക്കാം. വെറുതേ അഞ്ചല്‍ക്കാരന്റെ പോസ്റ്റിന്റെ direction കളയണ്ട. എന്റെ കമന്റുകളെക്കുറിച്ചുള്ള അഭിപ്രായവും എതിരഭിപ്രായവും ആയി അതു മാറിക്കൊണ്ടിരിക്കുന്നു.ഓരോന്നിനും ഞാന്‍ എന്തെങ്കിലും പറയേണ്ടി വരുന്നു - ഇല്ലെങ്കില്‍ ഞാന്‍ തോറ്റു എന്നൊരു ചിന്ത വന്നാലോ എന്നു വിചാരിച്ചിട്ട്‌.

ഇനി പറയാനുള്ളവര്‍ക്ക്‌ ഇവിടെ വേണമെങ്കില്‍ പറയാം.

(1) ഇത്രയും കാലം ഈ വഴക്കില്‍ ഇടപെടരുതെന്ന് മനപ്പൂര്‍വം കരുതി മാറി നിന്നതാണ്‌.ഇപ്പോള്‍ ചില വാചകങ്ങള്‍ കാണുമ്പോള്‍ ചെറിയ തോതില്‍ ഹരികുമാറിനെ കുറ്റം പറഞ്ഞ്‌ എന്തും പറയാം എന്നുള്ള നിലയിലേക്ക്‌ താഴുന്നോ എന്നൊരു തോന്നല്‍." നീ ഒരു ചെല്ലക്കുട്ടി. നിന്നെക്കാളും വലിയവര്‍ (അതായത്‌ കൂടുതല്‍ ബ്ബ്ലോഗ്‌ ചെയ്തിട്ടുള്ളവര്‍) ഇവിടെയുള്ളപ്പോള്‍ നീ ആളാവാം എന്നു കരുതിയോ" എന്നൊരാള്‍ ചോദിക്കുന്നു.സ്ത്രീകളും വിദ്യാഭ്യാസമുള്ളവരും ചിലപ്പോള്‍ കുട്ടികള്‍ പോലുമോ വായിക്കാനിടയുള്ള ഈ കമന്റുകളില്‍ ഒരാള്‍ "മൈ--" ചേര്‍ത്ത്‌ വിളിച്ച്‌ തന്റെ കഴിവ്‌ തെളിയിക്കുന്നു. (പക്ഷെ ആര്‍ക്കും ഒന്നും പറയാന്‍ വയ്യ. ഒരു common enemyയ്ക്ക്‌ എതിരെയുള്ള വിളിയാണല്ലോ)"നമ്മുടെ ഒന്നും സഹായം ഇല്ലാതെ വലുതാകാന്‍ ശ്രമിച്ച ഒരാളെ എല്ലാരും കൂടെ ചേര്‍ന്ന് ഒതുക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്‌" എന്നും പറഞ്ഞ്‌ വേറൊരാള്‍ സന്തോഷിക്കുന്നു.കുറെ മാസങ്ങള്‍ക്കു മുന്‍പ്‌ കമന്റ്‌ ഓപ്ഷന്‍ മാറ്റുക മാത്രമല്ല അദ്ദേഹത്തിന്റെ പോസ്റ്റ്‌ വായിക്കണമെങ്കില്‍ പോലും "ഞാന്‍ തിരഞ്ഞെടുക്കുന്നവര്‍ വായിച്ചാല്‍ മതി" എന്നും പറഞ്ഞ്‌ പിണങ്ങി ഇരുന്ന ഒരു കുട്ടി ഇപ്പോള്‍ ഹരികുമാര്‍ കമന്റ്‌ ഓപ്ഷന്‍ എടുത്തുകളഞ്ഞതിനെക്കുറിച്ചും മറ്റും ഘോരഘോരം പ്രസംഗിക്കുന്നു.നമ്മള്‍ ഒരു പാടു വലുതാണ്‌ എന്നൊരു തോന്നലുണ്ടെങ്കിലേ ആര്‍ക്കെങ്കിലും നമ്മളെ "കൊച്ചാക്കാന്‍" പറ്റൂ.എനിയ്ക്ക്‌ ഞാന്‍ ഒരു വലിയ കവി ആണെന്ന് വിചാരമുണ്ടെങ്കില്‍ (എന്റെ കവിതകള്‍ എന്ന പോസ്റ്റ്‌ വായിച്ചു പൊട്ടിച്ചിരിച്ച ഒരുപാടു പേര്‍ ഇവിടുണ്ട്‌ എന്നു മറക്കുന്നില്ല) എന്റെ കവിതയെ കുറ്റം പറഞ്ഞാല്‍ എനിക്കു കൊള്ളുമായിരിക്കും. ഇല്ലെങ്കില്‍ "പോട കൂവേ" എന്നല്ലെ ഉള്ളു?അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിഞ്ഞു കൊടുക്കുന്നതൊക്കെ നല്ലതു തന്നെ പക്ഷേ ചൊറിഞ്ഞു കൊടുക്കാത്തവരെ ഒതുക്കുന്ന പ്രവണത നല്ലതല്ല.ഹരികുമാറിന്‌ എതിരഭിപ്രായം തങ്ങാനാവാത്തതുകൊണ്ട്‌ കമന്റ്‌ ഓപ്ഷന്‍ എടുത്തുകളഞ്ഞു എന്നു വിലപിക്കുന്നവര്‍ തന്നെത്താനെ ഒന്നു നോക്കുന്നത്‌ നല്ലതായിരിക്കും (take a long, hard look at yourself എന്നു സായിപ്പിന്റെ ഭാഷയില്‍)അദ്ദേഹത്തിന്റെ കമന്റ്‌ നിങ്ങള്‍ക്കു താങ്ങാന്‍ പറ്റാത്തതുകൊണ്ടല്ലേ ഈ വെപ്രാളം മുഴുവന്‍? പുതിയ ഒരുത്തന്‍ വന്ന് ചേട്ടാ, ചേച്ചീ അമ്മാവാ,അമാവീ, മാഷേ എന്നൊന്നും വിളിക്കാതെ അങ്ങനെയങ്ങ്‌ ആളായാലോ എന്നൊരു ചെറിയ തോന്നല്‍ ഇതിനു പുറകില്‍ ഇല്ലേ?ഇങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ പിന്നെന്തു പറയാന്‍.യാഹുവിനെ മുട്ടുകുത്തിക്കുക, മാപ്പു പറയിക്കുക മുതലായ വിനോദങ്ങള്‍ ഇപ്പോ അങ്ങോട്ടു കഴിഞ്ഞല്ലേ ഉള്ളൂ ? ഉടനേ തുടങ്ങി അടുത്തത്‌.ആറു മാസം australiaയില്‍ പോയപ്പോള്‍ ഇതിന്റെ ഒരു വകഭേദം കണ്ടു. ഏതു സ്ഥലം എന്നു പറയുന്നില്ല.അവിടുത്തെ മലയാളികള്‍ക്ക്‌ ഒന്നല്ല രണ്ട്‌ അസ്സോസിയേഷന്‍ ഉണ്ടായിരുന്നു.ആകെപ്പാടെ 100 കുടുംബങ്ങളോ മറ്റോ ഉണ്ട്‌. ഒന്നിന്റെ പ്രസിഡന്റ്‌ X ചേട്ടന്‍, മറ്റതിന്റെത്‌ Y ചേട്ടന്‍. രണ്ടു പേരും തമ്മില്‍ ഏതണ്ട്‌ അര കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്നു. അന്യോന്യം മിണ്ടില്ല. ഒരു ചേട്ടന്റെ "ആള്‍ക്കാരെ" മറ്റേ ചേട്ടന്‍ കണ്ടാല്‍ ചിരിക്കുകയില്ല.ചെന്നിറങ്ങിയ ഉടനെ ആളു വന്നു X ചേട്ടനെ വേണം ആദ്യം കാണാന്‍. കുറച്ചു കഴിഞ്ഞപ്പോള്‍ Y ചേട്ടന്റെ ആള്‍.മനസ്സില്ല എന്നു രണ്ടു പേരുടെ അടുത്തും പറഞ്ഞു. എന്തായാലും ആറു മാസത്തേയ്ക്കു തന്നല്ലോ. ഒരുത്തനെയും കണ്ട്‌ പുറം ചൊറിയാന്‍ പോയില്ല. എന്തെങ്കിലും നഷ്ടം ഉണ്ടായോ - ഓണത്തിന്‌ ഒന്നു രണ്ടു സുഹൃത്തുക്കളുടെ വീട്ടില്‍ നിന്ന് കഴിക്കേണ്ടി വന്നു. "ഓണക്കൂട്ടായ്മ"യ്ക്ക്‌ വിളിച്ചില്ല.


(2) ഇത്ര ലളിതമാക്കാന്‍ പറ്റുമോ രാജേഷ്?അക്ഷരജാലകത്തില്‍ എന്താണ് നടന്നതെന്ന് ആദ്യം മുതല്‍ കണ്ടിരുന്നോ താങ്കള്‍? ഹരികുമാറിന്റെ വിമര്‍ശനം താങ്ങാന്‍ കഴിയാതെ വന്ന സീനിയര്‍ ബ്ലോഗ്ഗേഴ്സ് ഉണ്ടാക്കിയ ബഹളമാണിതെന്ന് രാജേഷ് ഉറച്ചു വിശ്വസിക്കുന്നുണ്ടോ? എന്തായിരിക്കും അദ്ദേഹത്തിനു കലാകൌമുദിയില്‍ അങ്ങനെ എഴുതാന്‍ തോന്നിച്ച വികാരം? എന്തായിരിക്കും ഇതിലൊന്നും പെടാതെ ഒഴിഞ്ഞു നിന്നവരെപ്പോലും തെറിവിളിക്കാനുള്ള കാരണം?സത്യം പറരാജേഷ് നുണ പറയുകയല്ലേ? അതോ വ്യത്യസ്തനാമൊരു... ആകാന്‍ ശ്രമിക്കുകയോ? (എന്റെ ബ്ലോഗ് പ്രായം രണ്ട് തികഞ്ഞിട്ടില്ല കേട്ടോ!)


(3)നീ ആലൊരു വലിയ സംഭവം ആണല്ലോ രാജേഷേഒരു കാര്യം ഉറപ്പായി ആരു വിളിച്ചില്ലെങ്കിലും നീ സദ്യ ഉണ്ണും. അതാണ് നിന്റെ മിടുക്ക്. വാഴ്ത്തുക്കള്‍ഇങ്ങനെ ഒരു അവതാരത്തിനെ കൂടി ഇവിടെ കാണാനായതില്‍ സന്തോഷം.ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലേ?

(4)രാജേഷ് പറഞ്ഞതില്‍ ആദ്യത്തെ നാലഞ്ച് പാരഗ്രാഫിനോടൊക്കെ പരിധി വരെ യോജിക്കാം. ഗ്രൂപ്പിസം എന്നു പറയുന്ന സംഗതി, പ്രിന്റിലും വിഷ്വല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലുമെന്ന പോലെ ബ്ലോഗിലുമുണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഇവിടത്തെ പ്രതികരണം ഉയര്‍ന്നു വരുന്ന ഒരു മാധ്യമത്തെ അടച്ചാക്ഷേപിക്കുന്ന ഹരികുമാറിന്റെ വാക്കുകളോടാണ്. വിമര്‍ശനത്തിന് എതിര്‍വാക്കുണ്ടാവുമ്പോള്‍ അതു നേരിടാനുള്ള ആത്മബലം കൂടി വിമര്‍ശകനു വേണം. അതില്ലാത്തതു കൊണ്ടാവണം ഹരികുമാര്‍ കമന്റ് ഒപ്ഷന്‍ അടച്ചതും പ്രിന്റില്‍ പോയി ഇങ്ങനെ എഴുതിപ്പിടിപ്പിച്ചതും. ന്യായാന്യായങ്ങള്‍ നിരത്തി പറഞ്ഞതിനെ സാധൂകരിക്കത്തക്ക ഒരു പ്രസ്താവനയാണതെന്ന് ബ്ലോഗു വായിക്കാത്തവന്‍ കൂടി പറയില്ല. തീര്‍ത്തും നിരുത്തരവാദപരമായ, എന്തോ ലക്ഷ്യം വച്ചെഴുതിയ കുറേ വാക്കുകള്‍.ഹരികുമാറിന്റെ കമന്റ് താങ്ങാന്‍ പറ്റാത്തതു കൊണ്ട് എന്ന കമന്റിനോട് യോജിപ്പേയില്ല. അക്ഷരജാലകത്തില്‍ എഴുതിവച്ചതൊക്കെ വായിച്ചിട്ടുണ്ടോ? അതിന്റെ നിലവാരം വിലയിരുത്തിയിട്ടാണോ ഇതൊക്കെ പറയുന്നത്? അദ്ദേഹം എഴുതിയ, എഡിറ്റു ചെയ്യപ്പെടാത്ത ബ്ലോഗും ഒരു വരി എഴുതാനറിയാത്തവനെന്ന് അദ്ദേഹം പറഞ്ഞ കുഴൂര്‍ വിത്സന്റെ ബ്ലോഗുമെടുത്ത് ഒര്രു താരതമ്യം ചെയ്യൂ സുഹൃത്തേ. വായിക്കാന്‍ കൊള്ളാവുന്ന വരികളില്ലെന്നതു പോട്ടെ, അക്ഷരത്തെറ്റില്ലാതെ ഒരു പാരഗ്രാഫ് തികച്ചെഴുതിയത് ഞാന്‍ കണ്ടിട്ടില്ല, ഹരികുമാറിന്റെ ബ്ലോഗില്‍. ചേട്ടാ ചേച്ചീ എന്നൊക്കെ വിളിക്കാതെ വന്ന് നന്നായി എഴുതിപ്പോകുന്ന ഒട്ടേറെപ്പേരുണ്ട്. വിളിച്ച് നന്നാകുന്നവരും ഉണ്ടാവാം. വിമര്‍ശനം ഒരിക്കലും മറുവാക്കിന് അതീതമല്ല. അതെല്ലാവരും കേള്‍ക്കേണ്ടതു തന്നെ. ജേര്‍ണലിസ്റ്റുകളെ അടച്ചാക്ഷേപിച്ചാല്‍ എല്ലാവരും ഒന്നിച്ചു പ്രതികരിക്കുന്നതു പോലെ, ബ്ലോഗിനെ കുറിച്ച് തീര്‍ത്തും തെറ്റായ ഒരു വാര്‍ത്ത പരത്താന്‍ ഹരികുമാര്‍ ശ്രമിക്കുമ്പോള്‍ വികാരപ്രകടനങ്ങളുണ്ടാവുക സാധാരണം.ആസ്ട്രേലിയയില്‍ താങ്കള്‍ കണ്ട ആളുകളെ വച്ച് മലയാളികളെ ഒന്നടങ്കം ഒരു ഗ്രൂപ്പിലേക്ക് ആവാഹിക്കണോ രാജേഷേ, രാജേഷും ഒരു മലയാളിയല്ലേ, ഇവിടെ പറഞ്ഞത് മറ്റുള്ളവര്‍ പറഞ്ഞതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാര്യമല്ലേ? എല്ലാ കൂട്ടരിലും നല്ലവരും കൊള്ളരുതാത്തവരും, പല രീതിയില്‍ ചിന്തിക്കുന്നവരും ഉണ്ടാവുക സ്വാഭാവികം മാത്രം. തെറ്റിദ്ധാരണ പടര്‍ത്തരുതെന്ന് മാത്രം നമ്മുടെ ആവശ്യം!

(5) Rajesh, സിനിമയില്‍, സുരേഷ് ഗോപിക്ക് "Shit" പറയാം. മലയാളി അതു് കേള്‍ക്കാന്‍ പിള്ളേരേയും ഭാര്യയേയും കൂട്ടി പോയിരുന്നു കേട്ട് കയ്യടിക്കും. സാറാ ജോസഫിനു് "മൈര്‍" എന്ന് എഴുതാം. ഓ. വി. വിജയന്റെ ധര്മ്മ പുരാണത്തിലും ഉണ്ട് ആവശ്യം പോലെ വാക്കുകള്‍. "മൈര്‍" എന്നാല്‍ രോമം എന്നാണു് ശ്രീകണ്ഠേശ്വരന്‍ പിള്ള ശബ്ദതാരാവലിയില്‍ എഴുതിയിരിക്കുന്നത്. എനിക്കുമാത്രം "മൈര്‍" എന്ന് എഴുതിക്കൂട. സദാചാരം ആവശ്യത്തിനു മതി.മലയാളം ബ്ലോഗിനെ മോത്തമായി ആക്ഷേപികൂന്ന ഒരുത്തനെ "ഒരു വെറും മൈരന്‍ " എന്ന് ഞാന്‍ പറഞ്ഞതു കൊണ്ട് എന്റെ ഗ്ലാമര്‍ കുറഞ്ഞെങ്കില്‍ സാരമില്ല. ഞാന്‍ സഹിച്ചു.

(6)
മനസ്‌-ഇവിടെ ഒരുപാടുകാലം ഉണ്ടായിക്കോളാം എന്നൊന്നും ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. എനിക്ക്‌ എന്റെ ബ്ലോഗില്‍ എഴുതണമെന്ന് തോന്നുമ്പ്പോഴൊക്കെ എഴുതും.ഇല്ലാത്തപ്പോള്‍ എഴുതൂല്ല. ഇവിടൊക്കെ തന്നെ കുറച്ചുകാലമായി ഉണ്ട്‌. പെരുമ്പറകൊട്ടി "ഒരു വര്‍ഷമായേ" എന്നൊന്നും വിളിച്ചില്ല എന്നേ ഉള്ളു.സദ്യ ഉണ്ണുന്നതും അതുപോലെ തന്നെ. അതില്‍ പ്രത്യേകിച്ച്‌ നാണക്കേടൊന്നും തോന്നിയിട്ടില്ല. താങ്കളുടെ profile നോക്കിയിട്ട്‌ കിട്ടിയില്ല. അല്ലെങ്കില്‍ ഭയങ്കരനായ ഒരു ബ്ബ്ലോഗ്ഗറെ കണ്ടതില്‍ ഞാന്‍ ആനന്ദം കൊണ്ട്‌ തുള്ളിച്ചാടിയേനെകൈപ്പള്ളി,താങ്കളുടെ കല/ഫോട്ടോഗ്രഫി മുതലായവയിലുള്ള കഴിവിനോട്‌ എനിക്ക്‌ ബഹുമാനമുണ്ട്‌ (എന്നെക്കാളും ഒരു 20- 25 വയസിനു ഇളപ്പമാണെങ്കിലും). പക്ഷേ ഓ.വി വിജയന്റെയും സാറാ ജോസെഫിന്റെയും അതേ ലെവെലില്‍ ആണ്‌ താങ്കള്‍ എന്ന് ഇതു വരെ തോന്നിയിട്ടില്ല. (അങ്ങനെ അത്രേം വലുതാണെന്ന് നമുക്ക്‌ തന്നെത്താനെ തോന്നുമ്പോഴാണ്‌ നേരത്തെ ഞാന്‍ പറഞ്ഞതുപോലെ മറ്റുള്ളവര്‍ എന്നെ കൊച്ചാക്കി എന്ന തോന്നലും വരുന്നത്‌ )അതുപോലെ തന്നെ ഗ്ലാമറിന്റെയും കാര്യം. ഒരുപാടുണ്ടെന്നു തോന്നിയിട്ടുണ്ടെങ്കില്‍ അതു കുറഞ്ഞു കാണും എന്നേ എനിക്കു പറയാനുള്ളൂ.ബ്ലോഗടക്കം അധിക്ഷെപിച്ച്‌ എഴുതിയതായി കലാകൗമുദിയുടെ സ്കാനില്‍ കണ്ടില്ല. "ചുരുക്കം ചിലര്‍" "ഒരു ന്യൂനപക്ഷം" എന്നൊക്കെയാണ്‌ എന്റെ കണ്ണട വഴി കാണുന്നത്‌. വെള്ളെഴുത്തുണ്ട്‌ അതുകൊണ്ടായിരിക്കാം."അയാള്‍ ഇങ്ങനെ ചെയ്തു" അവര്‍ ഇങ്ങനെ എഴുതി" എന്നൊക്കെ പറഞ്ഞ്‌ താങ്കളും തെറി വിളിക്കുന്നതില്‍ എന്തര്‍ഥം? അവനു മോഷ്ടിക്കാമെങ്കില്‍ എനിക്കു മോഷ്ടിച്ചു കൂടെ എന്നുള്ള ചോദ്യം പോലല്ല്ലേ അതും?ഇതില്‍ എഴുതുന്ന പലരും കിട്ടിയ അവസരം മുതലാക്കി കുറെ ചെറ്റത്തരം എഴുതിപ്പിടിപ്പിച്ച്‌ സ്വന്തം സംസ്കാരം വെളിയില്‍ വരുത്തുന്നുണ്ട്‌. അവരുടെ കൂടെ കൂടി അതേ ലെവലില്‍ പോകാതിരുന്നാല്‍ കൊള്ളാം.പണ്ട്‌ ബെര്‍ളി മലയാള ബ്ലോഗര്‍മാരെപറ്റി കുറെയൊക്കെ എഴുതി കമന്റ്‌ ഓപ്ഷന്‍ ഓഫ്‌ ചെയ്തു വച്ചിരുന്നപ്പോള്‍ എന്തൊക്കെ കോലാഹലമായിരുന്നു. ബെര്‍ളിക്കിട്ടു താങ്ങാനും കുറേപ്പേര്‍ ഉണ്ടായിരുന്നു.

പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ബെര്‍ളിയില്ലാത്ത ബ്ലോഗ്‌ ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്‌ എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങി എല്ലാവരും. അതുപോലെ ഒന്നല്ലേ ഇതും.

(7)പ്രിയ രാജേഷ്,താങ്കള്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം ഒരിക്കല്‍കൂടി വ്യക്തമാക്കി കൊണ്ട് മുകളില്‍ കമന്റ് ഇട്ടത് എന്ന് സൂചിപ്പിക്കട്ടെ. ഈ വിഷയത്തില്‍ താങ്കളുടെ വേറിട്ട ശബ്ദം എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊള്ളുന്നു. “ഹരികുമാറിനെ മലയാള ബ്ലൊഗിങ്ങില്‍ പര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എങ്കില്‍ അതും ചര്‍ച്ചചെയ്യപ്പെടണം എന്നും ഈ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.” പക്ഷേ അതിനുള്ള വേദി ഇതല്ല. മലയാ‍ള ബ്ലോഗിങ്ങില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവണതകള്‍ ഉണ്ട് എങ്കില്‍ അതിനെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ച നമ്മുക്ക് മറ്റൊരു വേദിയില്‍ നടത്താം. ഹരികുമാറിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയോ ഹരികുമാറിനോട് പ്രതിഷേധം രേഖപ്പെടുത്തുകയോ ഈ പോസ്റ്റിന്റെ ലക്ഷ്യമേ അല്ല്ലായിരുന്നു. പ്രതിഷേധം കലാകൌമുദിയോടാണ്. ഹരികുമാര്‍ ഈ പോസ്റ്റില്‍ കടന്ന് വന്നത് കലാകൌമുദിയില്‍ മലയാള ബ്ലോഗ് സമൂഹത്തെ ആകമാനം അധിക്ഷേപിച്ച് കൊണ്ട് ഒരു കുറിപ്പിട്ട ആള്‍ എന്ന നിലക്കാണ്. ഹരികുമാര്‍ ബ്ലോഗ് തുടങ്ങിയതൂം ഹരികുമാറും മറ്റുചിലരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതും ബ്ലോഗിലാണ്. അത് ഇവിടെ ചര്‍ച്ചക്ക് വെക്കണമായിരുന്നു. അതിന് പകരം ഒരിക്കലും പ്രതികരിക്കപ്പെടില്ല എന്ന് ഉറപ്പുള്ള ഒരു മാധ്യമത്തില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വികൃതമായി വ്യക്തമാക്കിയത് തെറ്റാണ്. ഹരികുമാര്‍ എന്ന ബ്ലോഗര്‍ ബ്ലോഗില്‍ എന്ത് ചെയ്തു എന്നതേയല്ല ഈ പോസ്റ്റിന്റെ വിഷയം. കലാകൌമുദിയില്‍ മലയാള ബ്ലോഗ് സമൂഹത്തെ അടച്ച് ആക്ഷേപിച്ചു കൊണ്ട് കോളമെഴുത്ത്കാരനായ എം.കെ.ഹരികുമാര്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. അക്ഷേപിച്ചിട്ടില്ലാ എന്ന താങ്കളുടെ നിലപാട് വ്യക്തമാക്കുന്ന “ബ്ലോഗടക്കം അധിക്ഷെപിച്ച്‌ എഴുതിയതായി കലാകൗമുദിയുടെ സ്കാനില്‍ കണ്ടില്ല. "ചുരുക്കം ചിലര്‍" "ഒരു ന്യൂനപക്ഷം" എന്നൊക്കെയാണ്‌ എന്റെ കണ്ണട വഴി കാണുന്നത്‌. വെള്ളെഴുത്തുണ്ട്‌ അതുകൊണ്ടായിരിക്കാം.” ഈ വരികള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. കാരണം, കലാകൌമുദിയില്‍ അടിച്ച് വന്ന ഈ വരികളില്‍ “ബ്ലോഗില്‍ കവിതയോ കഥയോ എഴുതുന്നവരെ ആരും ഗൌരവത്തിലെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എത്രയും വിലകുറഞ്ഞ കാര്യങ്ങള്‍ ആഭാസപൂര്‍വ്വം പറയാമെന്ന മത്സരം ബ്ലോഗില്‍ നടക്കുന്നു...” ഒരിടത്തും താങ്കള്‍ വ്യക്തമാക്കിയ “ന്യൂനപക്ഷം, ചിലര്‍” ഒന്നും കാണാന്‍ കഴിയുന്നില്ല. കലാകൌമുദി ലേഖനത്തിലെ മര്‍മ്മവും അപലപനീയവുമായ ഒരു സ്റ്റേറ്റ്മെന്റാണിത്. ഇതില്‍ താങ്കള്‍ പറഞ്ഞ “ചിലര്‍” കടന്ന് കൂടാത്തത് യാദൃശ്ചികമല്ല.മലയാള ബ്ലോഗ് സമൂഹത്തെ അടച്ച് ആക്ഷേപിക്കുന്നത് തന്നെയാണ് ആ ലേഖനം. അതുകൊണ്ട് തന്നെ പ്രതിഷേധിക്കാന്‍ കഴിയുന്ന ലഭ്യമായ എല്ലാ സൌകര്യങ്ങളും ഉപയോഗപ്പെടുത്തി പ്രതിഷേധിക്കുക തന്നെ വേണം.ഓര്‍ക്കുക: പോസ്റ്റും ചര്‍ച്ചയും ഹരികുമാറിനെതിരേയല്ലേയല്ല. മലയാ‍ള ബ്ലോഗ് സമൂഹത്തിന്റെ പ്രതിഷേധം കലാകൌമുദിയില്‍ എത്തിക്കുക എന്നതാണ്. ചര്‍ച്ച വഴി തെറ്റരുത് എന്ന് അദമ്യമായാ ആഗ്രഹം ഉള്ളതുകൊണ്ടാണ് താങ്കളോട് പോസ്റ്റിന്റെ ഉദ്ദേശ്യം വിശദീകരിച്ചു കൊണ്ട് വീണ്ടും കമന്റെഴുതേണ്ടി വന്നത്.

(8)ഈ രാജേഷിനെ പോലുള്ളവന്മാരെയാണ് സൂക്ഷിക്കേണ്ടത്. ഒരു സമൂഹം മുഴുവന്‍ എതിര്‍ക്കുമ്പോള്‍ കുറെ മുടന്തുന്യായം പറഞ്ഞ അതിനെ ന്യായീകരിച്ച് മിടുക്കനാകാന്‍ നോക്കും. ചരിത്രം ഇത്തരക്കാരെ ശരിക്കും കൈകാര്യം ചെയ്ത കഥകള്‍ നമുക്ക് മനസില്‍ ഓര്‍ക്കാം.ഒരുചെറിയ കുറിപ്പ് : സാറാ ജോസഫിനും ഓ വി വിജയനും “മയിരേ..” എന്നു പറയാം എന്നാണ് രാജേഷ് ശ്രമിക്കുന്നതെങ്കില്‍ ഒരു കാര്യം പറഞ്ഞോട്ടെ?അവരൊക്കെ ഇതു വായിച്ചിരുന്നെങ്കില്‍ നിന്നെ നീട്ടി വിളിച്ചേനെ. പോട -------! എന്ന് (ക്ഷമിക്കണം ഞാന്‍ ഓ വി വിജയനോ സാറ ജോസഫോ അല്ലാത്തതുകൊണ്ട് ആ പേരു പറയണില്ല.)ഹരികുമാര്‍ വകയിലൊരു ആണെങ്കില്‍ നടക്കെട്ടേട്ടാ..എന്തായാലും ഹരികുമാറിന്റെ ഹീറോകളില്‍ ഇനി തന്നെയും കൂട്ടി 5 പേര്‍

(9)രാജേഷ്,താങ്കള്‍ക്ക് ഈ പ്രശ്നത്തെ എളുപ്പത്തില്‍ ലളിതവല്‍ക്കരിക്കാനായി എന്നതിനു വ്യക്തിപരമായ കാരണങ്ങള്‍ കാണും.പക്ഷെ അവയെ സാമാന്യവല്‍ക്കരിച്ച് ഇവിടെ നടന്നതു മുഴുവന്‍ ഒരു അപരാധമായിരുന്നു എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കരുതെന്നു മാത്രം.“എനിയ്ക്ക്‌ ഞാന്‍ ഒരു വലിയ കവി ആണെന്ന് വിചാരമുണ്ടെങ്കില്‍ (എന്റെ കവിതകള്‍ എന്ന പോസ്റ്റ്‌ വായിച്ചു പൊട്ടിച്ചിരിച്ച ഒരുപാടു പേര്‍ ഇവിടുണ്ട്‌ എന്നു മറക്കുന്നില്ല) എന്റെ കവിതയെ കുറ്റം പറഞ്ഞാല്‍ എനിക്കു കൊള്ളുമായിരിക്കും. ഇല്ലെങ്കില്‍ "പോട കൂവേ" എന്നല്ലെ ഉള്ളു?“താന്‍ വലുതോ ചെറുതോ ആയ ഒരു കവി ആണെന്നോ കവിത എഴുതുമെങ്കിലും കവി അല്ലെന്നോ ഒക്കെ ഔചിത്യം പോലെ ഒരാള്‍ക്കു കരുതാം.അയാള്‍ എഴുതുന്നതിനു നിലവാരമില്ലെന്നോ,എന്തിനു പ്രതിലോമകരമാണെന്നു പോലുമോ വേറൊരാള്‍ക്കു കരുതാം.പക്ഷെ അതു പരസ്യപ്പെടുത്തുമ്പോള്‍ കാര്യകാരണങ്ങള്‍ നിരത്തി തന്റെ കണ്ടെത്തലിനെ അയാള്‍ തന്നെ സാധൂകരിക്കണമെന്നു മാത്രം.ആ വിധത്തിലായിരുന്നു കുഴൂരിന്റെ കവിതകളെക്കുറിച്ച് ഹരികുമാര്‍ പറഞ്ഞൈരുന്നതെങ്കില്‍ അതിനോട് യോജിക്കാനാവില്ലെങ്കിലും അയാള്‍ പറയുന്ന യുക്തികള്‍ക്കൊത്ത് ഒന്നു നടന്നു നോക്കിയേനേ.എന്‍.എസ്. മാധവന്‍ എന്ന എഴുത്തുകാരന്‍ ബഷീറിനെ കുറിച്ച് പറഞ്ഞതിനോട് യോജിക്കാത്ത വായനക്കാര്‍ക്കുപോലും അയാളെ ഒരു ജോക്കറായി എഴുതി തള്ളാനാവില്ല.ഇതേ മനുഷ്യന്‍ ഖസാക്കിന്റെ ഇതിഹാസത്തിനെ കുറിച്ച് എഴുതിയ ലേഖനവും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.അന്നും പക്ഷേ ഒരു കാര്യവുമില്ലാതെ എന്തെങ്കിലും പുലമ്പുന്ന ഒരാളാണ്‍് മാധവന്‍ എന്നാരും പറഞ്ഞില്ല.കാരണം അയാള്‍ക്ക് തന്റെ വാദം മുന്നോട്ടുവയ്ക്കാന്‍ വ്യക്തമായ ഒരു തറയുണ്ടായിരുന്നു.ഒരാള്‍ക്ക് അതിനോ‍ട് യോജിക്കുകയൊ വിയോജിക്കുകയോ മാത്രമേ ചെയ്യാനാവു.ഈ മനുഷ്യന് കുഴൂരിനെ കുറിച്ചു മാത്രമാല്ല അയാള്‍ പറഞ്ഞ ഒന്നിനെക്കുറിച്ചും വ്യക്തമായ വാദങ്ങള്‍ നിരത്താനോ, അവയെ സുബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യാനോ കഴിഞ്ഞില്ല.(മറിച്ച് വല്ല തെളിവുകളും ഉണ്ടെങ്കില്‍ നിരത്തുക))അതിനുവേണ്ടി അദ്ധ്വാനിക്കാന്‍ അയാള്‍ വിമുഖനായിരുന്നു.അങ്ങനെയുള്ള ഒരാളെ അത്ര എളുപ്പം വെള്ളപൂശാന്‍ എനിക്ക് പറ്റില്ല.(പല കുറിപ്പുകളിലും അതി വൈകാരികത കലര്‍ന്നിട്ടുണ്ട്, പലതും ആക്രമണോത്സുകമായിട്ടുണ്ട്.പക്ഷേ അവ അദ്ദേഹം അര്‍ഹിക്കുന്നു.കാരണം ഒരു സമൂഹത്തെ മുഴുവനാണ് അയാള്‍ ആക്ഷേപിച്ചത്.)അവസാനമായി അയാളെ ഒരു വിധത്തിലും പ്രകോപിക്കാത്ത ലാപുടയെ ഇതിലേയ്ക്ക് വലിച്ചിഴച്ചതിനെ താങ്കള്‍ എങ്ങനെ ന്യായീകരിക്കും?

(10)രാജേഷിന്റെ ആദ്യകമന്റില്‍ എന്റെ കമന്റ് ക്വോട്ട് ചെയ്തിരിക്കുന്നത് ഇപ്പോഴേ കണ്ടുള്ളൂ.നമ്മുടെ ഒന്നും ‘സഹായം’ഇല്ലാതെ സ്വയം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഒരാളെ എല്ലാവരും ചേര്‍ന്ന് നിരാകരിക്കുന്ന കാഴ്ചയാണിവിടെ. ഇത് എന്റെ കമന്റ്."നമ്മുടെ ഒന്നും സഹായം ഇല്ലാതെ വലുതാകാന്‍ ശ്രമിച്ച ഒരാളെ എല്ലാരും കൂടെ ചേര്‍ന്ന് ഒതുക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്‌" എന്നും പറഞ്ഞ്‌ വേറൊരാള്‍ സന്തോഷിക്കുന്നു.ഇത് രാജേഷിന്റ് കമന്റിലെ ക്വട്ടേഷന്‍.ഇനി പറയാനുള്ളത്. ഒരു കാര്യം എഴുതുന്നതിനിടയില്‍ ഒരു വാക്ക് മാത്രം ക്വട്ടേഷനിലോ ഇന്‍‌വെര്‍ട്ടഡ് കോമായിലോ ഇട്ടാല്‍ ആ വാക്കിന് സാധാരണക്ക് വിരുദ്ധമായ/അതീതമായ അര്‍ത്ഥം ഉണ്ടെന്ന് കോമണ്‍ സെന്‍സ് ഉള്ളവര്‍ക്ക് മനസ്സിലാവും.അവര്‍ക്കുവേണ്ടിമാത്രമാണ് ഞാന്‍ ആ കമന്റ് ഇട്ടത്.താങ്കള്‍ ക്വോട്ട് ചെയതപ്പോള്‍ ആ ഇന്‍‌വെര്‍ട്ടഡ് കോമാ വിട്ടുപോയില്ലേ; ആ അസുഖം തന്നെയായിരൂന്നു ഹരികുമാറിനും. അരെങ്കിലും പറയുന്നതിനെയൊക്കെ സ്വന്തം വഴിക്ക് വായിക്കുക. അതിന് മറ്റുള്ളവരെ പഴിക്കുക. യൂ ആര്‍ ഇന്‍ എ ഫൈന്‍ ലീഗ് മാന്‍. കന്‍‌ഗ്രാറ്റ്സ്.(റോഡപകടത്തിനെതിരെ ബോധവല്‍ക്കരണം അല്ലേ സ്വന്തം പ്രധാനപരിപാടി. ഒരു ചെറിയ ഉപദേശം തരാം: mind the signs. പ്രയോജനപ്പെടും. വായിക്കുമ്പോഴും)

(11)പ്രിയ രാജേഷ്,ഹരികുമാരനെ ഇങ്ങനെ ഒരു വൃത്തികേട് എഴുതാന്‍ പ്രേരിപ്പിച്ച സംഭവങ്ങളെക്കുറിച്ച് താങ്കള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ശ്രീമാന്‍ ഹരികുമാര്‍ കലാകൌമുദിയില്‍ എഴുതിയിട്ടുള്ളത്. ഹരികുമാര്‍ കലാകൌമുദിയില്‍ എഴുതിയത്:ഹകു: ഞാനും ഒരു ബ്ലോഗറാണ്. ഞാന്‍ ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയപ്പോള്‍മുതല്‍ ചിലര്‍ സംഘടിതമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നു... സത്യത്തില്‍ എന്താണ് നടന്നത്: കക്ഷി ബ്ലോഗില്‍ വന്ന് കുറേ പോസ്റ്റുകള്‍ ഇട്ടു. ഒരാള്‍ പോലും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുകയായിരുന്നു കക്ഷിയുടെ പല പോസ്റ്റുകളും. എന്നാല്‍ കക്ഷി അടങ്ങിയിരുന്നില്ല. പല ബ്ലോഗര്‍മാരുടേയും പോസ്റ്റുകള്‍ക്ക് കമന്റായി താഴെ പറയുന്ന പരസ്യപ്പലക പതിച്ചു പോരുകയായിരുന്നു ടിയാന്‍ ചെയ്തിരുന്നത്.“അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.എം.കെ.ഹരികുമാര്‍“----------------------ഹകു: പുതുതായി വരുന്ന ബ്ലോഗുടമകളെ ഇക്കൂട്ടര്‍ നിരന്തരമായി പിന്തുടര്‍ന്ന് കമന്റുകളിട്ട് കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യാം. ബ്ലോഗിലുള്ളവരെ ആരും വിമര്‍ശിക്കാതിരിക്കുവാനുള്ള മുന്‍‌കൂര്‍ തയ്യാറെടുപ്പാണത്...സത്യം: ഹി..ഹി..ഹി... ഈ കല്ലുവച്ച നുണ വായിച്ചിട്ടു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതാ ചിരിച്ചത്. മലയാള ബൂലോകത്തില്‍ ആരും ആരുടേയും ചിലവിലല്ല ജീവിക്കുന്നത്. സ്വന്തമായി നിലപാടുള്ളവരാണ് ഇവിടെ എഴുതുന്ന മഹാഭൂരിപക്ഷം ആള്‍ക്കാരും. താങ്കള്‍ക്ക് അറിയാവുന്ന ഈ കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു എന്ന് മാത്രം. സ്വന്തമായി ഒരു നിലപാടും, അങ്ങിനെ ഒരു നിലപാട് എടുക്കാന്‍ ശക്തമായ കാരണങ്ങളും ഉള്ള ഒരാളെ എങ്ങിനെ തോല്‍പ്പിക്കാനാവും മാഷേ?ഹകു: സ്വന്തം പേര് വെളിപ്പെടുത്താതെ വ്യാജപ്പേരില്‍ ബ്ലോഗുണ്ടാക്കി ... പല പേരുകളില്‍ ഒരാള്‍തന്നെ കമന്റിടുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്:സത്യം: കല്ലുവച്ച നുണയാണ് ഈ പ്രസ്താവന. ശ്രീമാന്‍ ഹരികുമാറീന്റെ ബ്ലോഗില്‍, സ്വന്തം പേരും, ഈമെയില്‍ വിലാസവും, ഫോണ്‍ നമ്പറും വച്ച് കമന്റിട്ടവരാ‍ണ് പല ബ്ലോഗര്‍മാരും. ഗൂഗിള്‍ മുത്തശ്ശിയെ ഒന്നു വിളിച്ചു നോക്കൂ. മഹാനു കിട്ടിയ പല പഴയ കമന്റുകളും കാണാം. പല പേരുകളില്‍ ഒരാള്‍തന്നെ കമന്റിടുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണെങ്കില്‍ ഹരികുമാര്‍ ഒരു ഭീരുവാണെന്ന് പറയേണ്ടി വരും. കാരണം ആ തറവേല കക്ഷി തന്നെയാണ് കാണിച്ചത്. ഹ:കു: ബ്ലോഗില്‍ കഥയോ കവിതയോ എഴുതുന്നവരെ ആരും ഗൌരവത്തിലെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എത്ര വിലകുറഞ്ഞ കാര്യങ്ങള്‍ ആഭാസപൂര്‍വ്വം പറയാമെന്ന മത്സരം ബ്ലോഗില്‍ നടക്കുന്നു. ... എങ്ങിനെ ഉപദേശം കൊടുക്കും..?സത്യം: ശ്രീമാന്‍ ഹരികുമാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നത് മനസ്സിലായില്ലേ? നന്നായി കവിതയും കഥയും എഴുതുന്നവര്‍ ബ്ലോഗിലുണ്ട്. അവര്‍ക്കൊക്കെ അര്‍ഹിക്കുന്ന അംഗീകാരവും പ്രോത്സാഹനവും കിട്ടുന്നുമുണ്ട്. അതല്ലേ സത്യം ?ഇങ്ങനെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രീമാന്‍ ഹരികുമാറിന്റെ നിലപാടിനെതിരെയാണ് പ്രതിഷേധം. വസ്തുതകള്‍ മനസ്സിലാക്കാതെ അത് പ്രസിദ്ധീകരിച്ച കലാകൌമുദിയും പ്രതിഷേധം അര്‍ഹിക്കുന്നു.കാര്യങ്ങള്‍ താങ്കള്‍ക്ക് ബോധ്യപ്പെട്ടു എന്ന് കരുതുന്നു.സ്നേഹത്തോടെ-കുട്ടു.

(12)കുട്ടുഇതൊക്കെ രാജേഷിനോടെന്തിനു പറയണം?ഓണമുണ്ണുന്നതില്‍പ്പോലും അദ്ദേഹം ഒരു റെബലാണ്!!!


(13)എത്രയും ബഹുമാനപ്പെട്ട മൂത്ത Rajesh അറിയുന്നതിനു്. 25 വയസിന്റെ credit ചോദിച്ച് വങ്ങിയതിനാല്‍ ചിലത് പറയട്ടെ. പക്വവതയുടെ ലക്ഷണം എന്തെന്നാല്‍: എന്ത് എപ്പോഴ് എങ്ങനെ അവതരിപ്പിക്കണം എന്ന സാമാന്യ ബോധമാണു് എന്നാണു് വിവരമുള്ളവര്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഇവിടെ ഒരു പ്രധാനപ്പെട്ട ചര്‍ച്ച നടക്കുകയാണു്. അതിന്റെ പ്രാധാന്യം സാറിനു് അറിയില്ലെങ്കിലും ഇവിടുള്ള ഭൂരിഭാഗം ചിലര്‍ക്ക് അത് അറിയാം. പിള്ളേരെല്ലാം കൂടി മൂത്തവരെ ഓലയില്‍ ഇരുത്തണ്ടാ എന്നുണ്ടെങ്കില്‍ സാര്‍ ഒരല്പ നേരം ദോ ലവിടെ മാറി നിന്ന് ഇതെല്ലാം വായിക്കു. നമുക്ക് വിശാലമായിട്ട് പിന്നെ സംവാദിക്കാം.

Wednesday, January 30, 2008

SHA(me) Rukh Khan

What else can you call this highly successful artist who has behaved so irresponsibly when faced with delivering a very important public interest message?

This is a man who is idolised by thousands of young men around the globe because they identify with him in one way or another.

All he was requested to do was to avoid smoking cigarettes in advertisements and in public places in order not to give the wrong message to thousands of impressionable young minds.

All he had to do was to say "Right ! smoking is bad for you and I will try to reduce the amount of public smoking that I do"

But what he said amounted to the fact that he could not care less about what kind of message he might be giving young people as long there was a statutory health warning (which nobody reads anyway).

SHA (ME) RUKH KHAN indeed.

SHA(me) Rukh khan

ഇത്രയും ജനപ്രീതിയുള്ള ഒരു കലാകാരന്‍ പുകവലിക്കെതിരെയുള്ള യുദ്ധത്തില്‍ എന്തുകൊണ്ടും നല്ല ഒരു ആയുധം ആയിരുന്നേനെ. അതുകൊണ്ടാണല്ലോ ആരോഗ്യമന്ത്രി അദ്ദേഹത്തിന്റെ അടുത്ത്‌ പരസ്യങ്ങളിലുള്ള പുകവലി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതിനാല്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത്‌.

അതിന്‌ Sha(me)rukh khan ന്റെ മറുപടിയോ- അദ്ദേഹത്തിന്‌ ജനകോടികളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കാന്‍ ഒന്നും മനസ്സില്ല. പരസ്യത്തിനിടയില്‍ "പുകവലി ആരോഗ്യത്തിന്‌ ഹാനികരം" എന്നെഴുതി വരുന്നുണ്ടത്രേ.

Shame, shame, Sha(me) rukh khan.

താങ്കള്‍ കാണിക്കുന്ന ഓരോ കോപ്രായത്തിനെയും അനുകരിക്കാന്‍ ഇവിടെ ലക്ഷക്കണക്കിന്‌ ചെറുപ്പക്കാരുള്ളപ്പോള്‍ പരസ്യമായുള്ള പുകവലി avoid ചെയ്യാമായിരുന്നു

(താങ്കളുടെ കിടപ്പറയില്‍ എന്തു കോപ്രായം വേണമെങ്കിലും കാണിക്ക്‌, ആര്‍ക്കു ചേതം!) .