Monday, February 18, 2008

കരുണാമയരായ UDF.

എന്തെങ്കിലും സംശയം ഉണ്ടോ?

LDF ന്റെ ഭരണ പാളിച്ചകള്‍ കാരണം എരിപിരി കൊള്ളൂന്ന പാവ,ം കേരളീയരുടെ കണ്ണീര്‍ കണ്ട്‌ സഹികെട്ട്‌ നമുക്ക്‌ വേണ്ടി ഒരു ഹര്‍ത്താല്‍ കൂടി അവര്‍ സമ്മാനിക്കുന്നു.

എങ്ങനെയാണ്‌ ഒരു ഹര്‍ത്താല്‍ നമ്മുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത്‌?

അത്‌ മൂന്നു വിധത്തില്‍ നമുക്ക്‌ അവതരിപ്പിക്കാം---

1.

2.

3.

ഇപ്പം വിശ്വാസം ആയല്ലോ?മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കാതെ സാറേ !

2 comments:

rajesh said...

എങ്ങനെയാണ്‌ ഒരു ഹര്‍ത്താല്‍ നമ്മുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത്‌? അത്‌ മൂന്നു വിധത്തില്‍ നമുക്ക്‌ അവതരിപ്പിക്കാം

rajesh said...

പീപീ തങ്കച്ചന്‍ ( നല്ല് പേര്‌, ചേരും) പറയുന്നു-

"ബന്ദ്‌ സമാധാനപരം- ടീവീയില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വീണ്ടും വീണ്ടും കാണിച്ച്‌ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കരുതേ മനോരമേ" -

അത്‌ ഒരു ചാനെലില്‍ മാത്രമല്ലല്ലോ പീപീ.എല്ലാവരും ഒരേ പോലത്തെ കാഴ്ചകളാണല്ലോ കാണിക്കുന്നത്‌?

"ഇതു ഒരു ജനകീയ സര്‍ക്കാര്‍ ആണെങ്കില്‍ ,ഈ ബന്ദിനോടുള്ള പൊതുജനങ്ങളുടെ അഭിപ്രായം മാനിച്ച്‌ നാളെത്തന്നെ സാധനങ്ങളുടെ വില കുറയ്ക്കണം" -

അതുകൊള്ളാം. വിലകുറച്ചാല്‍ പീപീയുടെ കഴിവ്‌, കുറച്ചില്ലെങ്കില്‍ LDF ന്റെ കുറ്റം.എങ്ങനെയായാലും പീീപീ തന്നെ ജയിക്കും.

" ഇതിനു മുന്‍പ്‌ LDF നടത്തിയ ബന്ദുകളില്‍ എത്രയോ അക്രമം നടന്നിരിക്കുന്നു." -

അതുകൊണ്ട്‌ പീപീയ്ക്കും അക്രമം നടത്തിയേ ഒക്കൂ.

"മന്ത്രിമാര്‍ കട്ടുമുടിക്കുന്നത്‌ നിങ്ങള്‍ കാണുന്നില്ലേ"? -

ഇതും അക്രമം പോലെയാവുമോ? അവര്‍ കട്ടുമുടിച്ചു അതുകൊണ്ട്‌ ഞങ്ങളും എനൂ പിന്നീടു പറയാന്‍ വേണ്ടി ഒരു മുന്‍ കൂര്‍ ജാമ്യം?

കുറേ വായില്‍നോക്കികള്‍ക്ക്‌ ക്യാമെറയുടെ മുന്നില്‍കിടന്ന് വിലസാന്‍ ഒരു അവസരം എന്നാണ്‌ ഇന്നലത്തെ പലകാഴ്ച്കകളും TV യില്‍ കണ്ടപ്പോള്‍ തോന്നിയത്‌. എന്തായാലും ക്യാമെറയുടെ മുന്നില്‍ വച്ച്‌ വലിയ അടി ഒന്നും കൊള്ളൂല്ല എന്നേതാണ്ട്‌ തീര്‍ച്ചയുണ്ട്‌ അപ്പോപ്പിന്നെ ഒന്ന് മസില്‍ പെരുപ്പിച്ചുകളയാം.

തേച്ചു മിനുക്കിയ വെളുത്ത വഷ്ഠ്രങ്ങളും ഇട്ട്‌ ഒരു ദിവസം പോലും ഒന്നു വിയര്‍ത്ത്‌ ജോലി ചെയ്യേണ്ടി വന്നിട്ടില്ലാത്ത കുറേ എണ്ണം "ജനങ്ങള്‍ക്കു വേണ്ടി" ഇന്നലെ കറങ്ങി നടന്നു കടകള്‍ അടപ്പിച്ചു, കാറിന്റെ കാറ്റൂരി വിട്ടു, ബൈക്കിന്റെ താക്കോല്‍ പിടിച്ചു വാങ്ങി- ആള്‍ക്കാരെ തടഞ്ഞ്‌ ബന്ദ്‌ വിജയിപ്പിച്ചു.

നന്നായി പീീപീീ.

ഇനി വോട്ട്‌ ചോദിച്ചുകൊണ്ടുള്ള ആ പച്ച ചിരിയും കൂടി ഒന്നു കാണണം. അത്‌ താമസിയാതെ തന്നെ ഉണ്ടാവുമല്ലോ അല്ലേ.

ഇവനൊക്കെ പിടിച്ച്‌ അടികൊടുക്കാന്‍ മാത്രം ഇവിടെ ആരുമില്ല. വഴിയേ പോകുന്നവനെ തല്ലാന്‍ ഇഷ്ടം പോലെ ആള്‍ക്കാര്‍.