സന്നിധാനത്തില്‍ പോയി ,അയ്യപ്പസ്വാമിയെ കണ്ടു ,തൊഴുതു .അടുത്ത് പറഞ്ഞു വച്ചിരുന്ന മുറിയില്‍ പോയി കുളിചിട്ട്ട് ആഹാരം കഴിക്കാം എന്ന് കരുതി. മുറി വാടക 1500 രൂപ (എന്റെ വയസ്സായ അമ്മയും, എന്റെ കുട്ടികളും കൂടെയുണ്ട് ). കുളിമുറിയില്‍ പോയപ്പോള്‍ ഞെട്ടിപ്പോയി . വെള്ളം പോകുന്ന ഒവിന്റെ പുറത്ത് ആരോ എന്നോ സര്ടിച്ചു വച്ചത് അതുപോലെ ഇരിക്കുന്നു .ജനല്‍ കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ച് അടച്ചു വച്ചിരിക്കുന്നു. അതിന്റെ പുറത്ത് എന്തൊക്കെയോ ദ്രാവകങ്ങളും കുഴഞ്ഞ വസ്തുക്കളും മറ്റും. കണ്ടാല്‍ ഓക്കാനം വരും. അതില്‍ കൂണുകള്‍ വരെ വളര്‍ന്നു നില്കുന്നു വൃത്ത്തിയാകിയിട്ടു മാസങ്ങള്‍ ആയെന്നതില്‍ യാതൊരു സംശയവും വേണ്ട . താഴെ കവുന്റെരില് ചെന്ന് ദൈവം പോലത്ത മനുഷ്യന്റെ അടുത്ത് സംകടം പറഞ്ഞു . ഒരു 500 രൂപയുടെ മുറിക്കുള്ള വൃത്ത്തിയെങ്കിലും വേണ്ടെ എന്ന് ചോദിച്ചപ്പോള്‍ ആ മുഖത്തെ തേജസ്സിനൊരു കോട്ടം വന്നതുപോലെ . ഒട്ടും ഇസ്ടപ്പെട്ടില്ല അദ്ദേഹത്തിന്. സന്നിധാനത്തില്‍ കൃമിയോ എന്നാ മട്ടില്‍ എന്നെ ഒരു നോട്ടം. ഇതൊക്കെയേ ഒള്ളു എന്നൊരു പറച്ചില്. തീര്‍ന്നു . കുനിഞ്ഞിരുന്നു കണക്കെഴുത്തില്‍ മുഴുകി. പിന്നാരും ഒന്നും ചോദിക്കൂല്ലല്ലോ
3 comments:
ഒരു 500 രൂപയുടെ മുറിക്കുള്ള വൃത്ത്തിയെങ്കിലും വേണ്ടെ എന്ന് ചോദിച്ചപ്പോള്‍ ആ മുഖത്തെ തേജസ്സിനൊരു കോട്ടം വന്നതുപോലെ
ഇതു മണ്ഡലക്കാലം...
നാലു കാശുണ്ടാക്കേണ്ട നേരം..
വരുന്ന ഭക്തർക്ക് മാത്രമെ ഭക്തിയുള്ളു...
കച്ചവടക്കാർക്ക് സർക്കാരിനെയെന്നല്ല ദൈവത്തെപ്പോലും പേടിയില്ല...
അതെ ,താങ്കള്‍ പറഞ്ഞതാണ് കറക്റ്റ് . ഭക്തരെ പിഴിയുക എന്നുള്ള ഒരൊറ്റ വിചാരമേ അവിടുള്ള മിക്ക കടക്കാര്‍ക്കും ഉള്ളു എന്ന് നമുക്ക് തോന്നും അവരുടെ മട്ടും ഭാവവും കണ്ടാല്‍ "വേണമെങ്കില്‍ എടുത്തോണ്ടു പോടെ " എന്നൊരു മുഖ ഭാവം. എന്ത് ചെയ്യാം മാല ഇട്ടു പോയില്ലേ വഴക്കിടാന്‍ പറ്റുമോ. അവിടുത്തെ ഗസ്റ്റ് ഹൌസു കാന്റീനില്‍ 6 പൊറോട്ടയും 2 ചപ്പാത്തിയും ഉള്ളിക്കറിയും 3 ചായയും കഴിച്ചപ്പോള്‍ ബില്‍ 175 രൂപ !! കണ്ണ് തള്ളിപ്പോയി .
യാതൊരു ഉളുപ്പുമില്ലാതെ 1500 രൂപ എണ്ണി വാങ്ങിയിട്ട് വൃത്തികെട്ട മുറി ആണല്ലോ എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു ഭാവഭേദവും ഇല്ലാതെ ഇരിക്കാന്‍ പറ്റുക എന്ന് പറഞ്ഞാല്‍ അത് ഒരു കഴിവ് തന്നെ
Post a Comment