Saturday, July 28, 2012

സ്വന്തം നാട് ആദ്യം നന്നാക്കു സാറേ

ഏതു സായിപ്പ് ഇന്ത്യയില്‍ വന്നാലും ആദ്യം ചെയ്യുന്ന ഒരു പണി ഉണ്ട് . അടുത്തുള്ള ഒരു ചേരി സന്ദര്‍ശിക്കും എന്നിട്ട അവിടുത്തെ പാവപ്പെട്ടവരുടെ പടം പിടിച്ച് "സംകടത്തോടു" കൂടി ടീവീയില്‍ കാണിക്കും. "എന്ത് കഷ്ടപ്പെട്ടാണ്‌ ഇന്ടിയാകാര്‍ ജീവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ എന്നും പറഞ്ഞു ഒരു പ്രകടനം. ഈയിടെ ഓപ്ര വിന്‍ഫ്രി ഇന്ത്യ സന്ദര്സിച്ച്ചു . അവര്‍ ചേരിയിലെ ഒരു വീട്ടില്‍ ചെന്ന് അവിടുത്തെ കുട്ടികളുടെ അടുത്ത് ഇത്രയും ചെറിയ വീട്ടില്‍ താമസിക്കാന്‍ ദുഃഖം ഇല്ലേ എന്ന് ചോദിച്ചു. (ഇത് വരെ അവര്‍ക്കില്ലായിരുന്നു. ഇനിയിപ്പം എങ്ങനെ ആണോ എന്തോ). അവരുടെ അച്ഛന്‍ പൈസ ഇല്ലാത്തതിന്റെ സങ്കടം . ചുരുക്കത്തില്‍ നല്ല രണ്ടു മൂന്നു സീനുകള്‍ കിട്ടി.
വൈകിട്ട് ഓപ്ര ഒരു വീട്ടില്‍ ആഹാരം കഴിക്കാന്‍ പോയി. "നിങ്ങളൊക്കെ ഇപ്പോഴും കൈ വച്ചാണ് ആഹാരം കഴിക്കുന്നത് അല്ലെ ? " എന്നൊരു ചോദ്യം. എല്ലാവരും തകര്‍ന്നു. അവര്‍ക്കറിഞ്ഞു കൂടല്ലോ അമേരിക്കയില്‍ ആള്‍ക്കാര്‍ സരീരത്തിന്റെ വേറെ ഏതോ ഭാഗം വച്ചാണ് ആഹാരം കഴിക്കുന്നതെന്നു .
ഇങ്ങനെയാണ് ഇപ്പോഴും. ഇന്ത്യയെക്കുറിച്ച് നല്ലത് പറയാന്‍ ഇവന്മാര്‍ക്കൊക്കെ വലിയ മടിയാണ് . കാരണം ഇത് കാണുന്ന സാധാരണ അമേരിക്ക കാരന് അവന്റെ സ്ഥിതിയെക്കുറിച്ച് ഒരു സമാധാനം വരുന്നത് ഇന്ത്യയിലെ പ്പാവങ്ങളെ കണ്ടിട്ടാണ് . ഇന്ത്യയിലെ ഓരോ വിഭാഗത്തിലുള്ള മുന്നേറ്റം കണടാല്‍ അവന്റെ നാട്ടിന്റെ ദയനീയ സ്ഥിതി അവനു മനസ്സിലാകും. അതില്ലാതിരിക്കാനായി തരം കിട്ടിയാല്‍ ഇന്ത്യയിലെ പട്ടിനിപ്പാവങ്ങളെയും അവരുടെ ദയനീയ സ്ഥിതിയെയും ഒക്കെ അങ്ങ് ഊതി വീര്പിക്കും . എല്ലാവര്ക്കും സമാധാനം !
പറയുന്നത് കേട്ടാല്‍ തോന്നും ഇവന്റെ ഒക്കെ നാട്ടില്‍ പട്ടിണിപ്പാവങ്ങള്‍ ഇല്ലെന്നു . എപ്പോഴെങ്ങിലും "ഏഷ്യാനെറ്റ്‌" അല്ലെങ്കില്‍ അത് പോലെ ഒരു ചാനെല്‍ അമേരിക്കയില്‍ ഇവന്മാരുടെ ചേരി കളില്‍ പോയി ഒരു പ്രോഗ്രാം ചെയ്തിരുന്നെങ്കില്‍ എന്ന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് . നമ്മള്‍ അവരെ സമ്മതിക്കുന്നത് പോലെ അവര്‍ നമ്മളെ സമ്മതിക്കുകയില്ല എന്ന് ഉറപ്പാണ് .
"വെറും 2 ഡോളര്‍ പോലും ഇല്ല ഇവരുടെ വരുമാനം .എങ്ങനെ ജീവിക്കാന്‍ പറ്റും" എന്ന് പറയുന്ന സായിപ്പിന്റെ ടീവിയിലെ ദുഃഖം ഒഴുകുന്ന മുഖം കണ്ടാല്‍ ചൊറിഞ്ഞു വരും. ആരാണ് ഇന്ത്യയില്‍ 2 ഡോളര്‍ ചെലവ്വാക്കി സാധനം വാങ്ങിക്കുന്നത്? അമേരിക്കയില്‍ 2 ഡോളറിനു ഒന്നും കിട്ടുകയില്ല എന്ന് വച്ചു ഇന്ത്യയില്‍ അങ്ങനെ ആണോ ?
സാധാരണക്കാരന് ഇത്രയും സൌകര്യങ്ങളുള്ള വേറെ ഏതു രാജ്യമുണ്ട് ? പല "വികസിത" രാജ്യങ്ങളിലും നല്ല പൈസ ഇല്ലെങ്കില്‍ മിക്കവാറും സൌകര്യങ്ങള്‍ സ്വപ്നം കാണാനേ ഒക്കു. എന്തും മാത്രം നല്ല ആശുപത്രികള്‍ നമുക്കുണ്ട്. ധാരാളം ചീത്ത ആശുപത്രികളും ഇല്ല എന്ന് പറയുന്നില്ല പക്ഷെ ഒരു അസുഖം വന്നാല്‍ വളരെ ദൂരം യാത്ര ചെയ്യാതെ ഒരു ഡോക്ടറിനെ കാണാന്‍ ഉള്ള സൗകര്യം ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഉണ്ട് . അത് പോലെ ഉള്ള സൗകര്യം പല വികസിത രാജ്യങ്ങളിലും ഇല്ല. ആഴ്ച്ചകളും മാസങ്ങളും കാത്ത്തിരുന്നാലാണ് ഒരു അപ്പോയിന്മേന്റ്റ് കിട്ടുന്നത് . എമെര്‍ജെന്‍സി ആണെങ്കില്‍ അത്യാഹിത വിഭാഗത്തിലെ കസേരയില്‍ മണിക്കൂര് കളോളം കാത്ത്തിരുന്നാലാണ് ഒരു ഡോക്ടറെ കാണാന്‍ പറ്റുന്നത്.
പിന്നെന്തോന്നിന്നാ ഇവന്മാര്‍ ഇന്ത്യയുടെ കുറ്റം ഇങ്ങനെ വിളിച്ചു പറഞ്ഞു നടക്കുന്നത്? സ്വന്തം നാട് ആദ്യം നന്നാക്കു സാറേ എന്നിട്ടാവാം മറുള്ളവരെ കുറ്റം പറയുന്നത്

3 comments:

rajesh said...

സ്വന്തം നാട് ആദ്യം നന്നാക്കു സാറേ

ആവനാഴി said...

Oprah Winfrey should have asked more pertinent questions. She should have asked:

1. Why don't you have clean public toilets? The very few that are there in some towns are so filthy that it is impossible to go near them.

2. Why do you throw rubbish into public places, rivers and streams?

3. Kochi or rather Ernakulam is a big city. Why is it that the roads leading to the city are overgrown with bushes? Why is it that the gutters on the sides of the streets are overflowing with slimy waste ? Is it not a shame that the city of Kochi ( and other cities too) is so filthy?

4. Why is it that bribery is so rife in your country?

5. Why is it that customers/ clients are not treated with respect in your government offices?

5. Why is it that food is prepared in your hotels in dirty environments? Why is it that rotten food is served even in star hotels?

6. Why is it that you destroy your rivers and environment by the exploitation of sand and other natural resources irresponsibly?

There are many more questions that she should have asked.

Dear Rajesh, my appeal is the same: "സ്വന്തം നാട് ആദ്യം നന്നാക്കു സാറേ!"

rajesh said...

പ്രിയ ആവ നാഴീ ,

പറഞ്ഞത് കറക്റ്റ് പക്ഷെ ഇതൊക്കെ നമുക്ക് അറിയാവുന്നതല്ലേ ? ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം തന്നെ അല്ലെ ഇതൊക്കെ വച്ചു നടത്താന്‍ സമ്മതിച്ചു കൊടുക്കുന്നത് ? കഴിഞ്ഞ 8 മാസമായി തിരോന്തരം ചീഞ്ഞു നാറാന്‍ തുടങ്ങിയിട്ട് . ഇപ്പോഴും ആള്‍കാര്‍ എന്താ ചെയ്യുന്നേ ? രാവിലെ കുളിച്ചൊരുങ്ങി പൊതിച്ചോറും കെട്ടി ജോലിക്ക് പോകുമ്പം വേറൊരു പൊതി കൂടി കയ്യില്‍ കാണും- ചവറിന്റെത്. അത് പോണ വഴി കാറോ ബൈക്കോ നിര്‍ത്തി വേറൊരുത്തന്റെ വീടിനു മുന്‍പില്‍ എറിഞ്ഞിട്ട് സന്തോഷമായി ജോലിക്ക് പോകുന്നു . ആരാ ഈ നാട് നന്നാക്കേണ്ടത് ? കൈമടക്കു കൊടുത്താല്‍ നേരത്തെ ചെയ്തുകിട്ടും എന്നുള്ളത് കൊണ്ടല്ലേ നാം അത് ചെയ്യുന്നത് ? കൈമടക്കു തരില്ല ,രണ്ടു ദിവസം താമസിച്ചു കിട്ടിയാല്‍ മതി എന്ന് നമ്മള്‍ വിചാരിച്ചാല്‍ താനേ ഇത് നില്‍ക്കില്ലേ ? റോഡിന്റെ അരികില്‍ ഉള്ള കാടു വന്നു വെട്ടാന്‍ ആളില്ലെങ്കില്‍ അത് അങ്ങനെ നില്കട്ടെ നമുക്ക് രണ്ടു കത്തയച്ചു പ്രതിഷേധിക്കാം എന്ന് വിചാരിക്കുന്നതിനു പകരം മുക്കിനു മുക്കിനു സംഘടനകള്‍ ഉള്ള ഈ നാട്ടില്‍ അവരൊന്നു വൃത്തിയാക്കിയാല്‍ പോരെ . ഗാന്ധി ജയന്തി ദിവസം മാത്രം പത്രത്തില്‍ വരാന്‍ വേണ്ടി എന്തൊരു "പരിശ്രമം" ആണ് കാണിക്കുന്നത് ?

നാട് നന്നാവണോ എന്ന് തീരുമാനിക്കുന്നത് "man in the mirror " അല്ലെ? എന്റെ വീട്ടിനു മുന്നിലെ റോഡിലെ പാതാള ഗര്‍ത്തങ്ങളില്‍ ആള്‍കാര് വീണപ്പോള്‍ ഞാന്‍ ദിവസവുംരാത്രി മണ്ണിട്ട്‌ മൂടിയിട്ടുണ്ട്, പൊതു മാരാ മത്തു കാര് വന്നു മൂടുന്നത് വരെ. എനിക്ക് പറ്റു മെങ്കില്‍ വേറെ എത്രയോ പേര്‍ക്ക് പറ്റും അത് പോലെ ചെയ്യാന്‍. പക്ഷെ എത്ര പേര്‍ അത് ചെയ്യാതെ കുറ്റവും പറഞ്ഞിരിക്കുന്നു . അതാണ്‌ നമ്മുടെ നാട്ടിന് വന്ന കുഴപ്പം .എല്ലാവര്ക്കും അഭിപ്രായം പറയാന്‍ അറിയാം .അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കുറച്ചു പേരെ ഉള്ളു.