Wednesday, December 26, 2007

താരേ സമീന്‍ പര് Thaare zameen par

‍പിള്ളാരുടെ നിര്‍ബന്ധം കാരണം അവരെയും കൊണ്ട്‌ ഈ സിനിമയ്ക്കു പോയി.

ആമിര്‍ ഖാന്‍ direct ചെയ്യുന്ന ആദ്യത്തെ സിനിമ ആണിത്‌.ഏതാണ്ട്‌ മൂന്നു മണിക്കൂര്‍ ഉണ്ട്‌.

കുട്ടികള്‍ കാണുന്നതിനെക്കാള്‍ മുതിര്‍ന്നവര്‍ ആണ്‌ ഇതു കാണേണ്ടത്‌ എന്നാണ്‌ എന്റെ അഭിപ്രായം.വളരെ difficult subject ആയ dyslexia എന്ന condition (അസുഖം എന്നു പറയാന്‍ പറ്റുകയില്ല)കൊണ്ടുള്ള ബുദ്ധിമുട്ട്‌ സാധാരണക്കാരുടെ മനസ്സ്സിലേക്ക്‌ തള്ളി വിടാന്‍ ഈ സിനിമയ്ക്കു കഴിയും എന്നതിന്‌ ഒരു സംശയവും ഇല്ല.

വളരെ ഹൃദയസ്പര്‍ശിയായ ഒന്നു രണ്ടു പാട്ടുകളും (പിന്നെ കുറച്ച്‌ അടിപൊളി പാട്ടുകളും) ഇതില്‍ ഉണ്ട്‌.അതില്‍ ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടയില്‍ കുറച്ച്‌ mentally disabled കുട്ടികളെ കാണിക്കുന്നുണ്ട്‌. അതിന്റെ കാരണം അജ്ഞാതമാണ്‌ - dyslexia അങ്ങനെയുള്ള ഒരു condition അല്ലല്ലോ.

ആമിര്‍ ഖാന്‍ അവിടെ ജോലി ചെയ്യുന്ന ഒരു റ്റീച്ചര്‍ ആയതുകൊണ്ടാണോ അതോ mentally disabled ആയാലും കുട്ടികള്‍ക്ക്‌ പല കാര്യങ്ങളിലും സ്വയംപര്യാപ്തത നേടാന്‍ കഴിയും എന്നത്‌ കാണിക്കാനാണോ എന്ന് മനസ്സിലായില്ല.

ഇതു കാണുമ്പോഴേ നമ്മള്‍ (മിക്കവാറും എല്ലാവരും) എത്ര ഭാഗ്യം ചെയ്തവരാണെന്ന് നമുക്ക്‌ മനസ്സിലാകുകയുള്ളു.പലര്‍ക്കും പല പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

Saturday, December 15, 2007

ലൈബ്രറി നിലനിര്‍ത്താന്‍ വേണ്ടി

British Library പോക്കാണെന്നാണ്‌ തോന്നുന്നത്‌.ആവശ്യത്തിനുള്ള സമ്മര്‍ദ്ദം വേണ്ടപ്പെട്ടവരുടെ അടുത്ത്‌ എത്തുന്നില്ല എന്നൊരു സംശയം.

നമുക്കു വേണ്ടി ഗവണ്‍മന്റ്‌ ചെയ്യും എന്നു പറഞ്ഞിരുന്നാല്‍ മിക്കവാറും അത്‌ ഏതെങ്കിലുമൊരു പാര്‍ട്ടി ഓഫീസ്‌ ആകുന്നത്‌ നമുക്ക്‌ കാണാം എന്നെനിക്കു തോന്നുന്നു.നല്ല കണ്ണായ സ്ഥലത്തുള്ള ഒരു കെട്ടിടം ഇപ്പ്പ്പോഴേ എത്രയോ പേര്‍ നോട്ടമിട്ടിട്ടുണ്ടാവും.

നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, തിരുവനന്തപുരം കാരന്‍ ആണെങ്കിലും ഇല്ലെങ്കിലും ഈ ലൈബ്രറി നിലനിര്‍ത്താന്‍ വേണ്ടി അല്‍പം ബുദ്ധിമുട്ടുന്നത്‌ നല്ലതായിരിക്കും എന്നാണ്‌ എന്റെ അഭിപ്രായം.

ഇതിനുവേണ്ടി ഞാന്‍ താഴെപ്പറയുന്ന അദ്ദ്രസുകളിലേക്ക്‌ ഇമെയില്‍ അയച്ചു കഴിഞ്ഞു,.പറ്റുന്നവരെക്കൊണ്ടൊക്കെ അയപ്പിക്കുകയും ചെയ്തു.പറ്റുന്നവരൊക്കെ അങ്ങനെ ചെയ്യുന്നത്‌ സഹായകമായിരിക്കും എന്നു തോന്നുന്നു.

bl.trivandrum@in.britishcouncil.org

Customer-Services@bl.uk

ഭാവി തലമുറയ്ക്ക്‌ നമ്മളാല്‍ പറ്റുന്ന ഒരു സഹായം ആയിരിക്കും ഇത്‌ എന്നാണ്‌ എന്റെ അഭിപ്രായം. പോയ ലൈബ്രറി തിരികെ കൊണ്ടു വരാന്‍ നമുക്ക്‌ എന്തായാലും പറ്റുകയില്ല. പോവാതെ നോക്കുകയാണ്‌ നാം ചെയ്യേണ്ടത്‌.