Wednesday, December 26, 2007

താരേ സമീന്‍ പര് Thaare zameen par

‍പിള്ളാരുടെ നിര്‍ബന്ധം കാരണം അവരെയും കൊണ്ട്‌ ഈ സിനിമയ്ക്കു പോയി.

ആമിര്‍ ഖാന്‍ direct ചെയ്യുന്ന ആദ്യത്തെ സിനിമ ആണിത്‌.ഏതാണ്ട്‌ മൂന്നു മണിക്കൂര്‍ ഉണ്ട്‌.

കുട്ടികള്‍ കാണുന്നതിനെക്കാള്‍ മുതിര്‍ന്നവര്‍ ആണ്‌ ഇതു കാണേണ്ടത്‌ എന്നാണ്‌ എന്റെ അഭിപ്രായം.വളരെ difficult subject ആയ dyslexia എന്ന condition (അസുഖം എന്നു പറയാന്‍ പറ്റുകയില്ല)കൊണ്ടുള്ള ബുദ്ധിമുട്ട്‌ സാധാരണക്കാരുടെ മനസ്സ്സിലേക്ക്‌ തള്ളി വിടാന്‍ ഈ സിനിമയ്ക്കു കഴിയും എന്നതിന്‌ ഒരു സംശയവും ഇല്ല.

വളരെ ഹൃദയസ്പര്‍ശിയായ ഒന്നു രണ്ടു പാട്ടുകളും (പിന്നെ കുറച്ച്‌ അടിപൊളി പാട്ടുകളും) ഇതില്‍ ഉണ്ട്‌.അതില്‍ ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടയില്‍ കുറച്ച്‌ mentally disabled കുട്ടികളെ കാണിക്കുന്നുണ്ട്‌. അതിന്റെ കാരണം അജ്ഞാതമാണ്‌ - dyslexia അങ്ങനെയുള്ള ഒരു condition അല്ലല്ലോ.

ആമിര്‍ ഖാന്‍ അവിടെ ജോലി ചെയ്യുന്ന ഒരു റ്റീച്ചര്‍ ആയതുകൊണ്ടാണോ അതോ mentally disabled ആയാലും കുട്ടികള്‍ക്ക്‌ പല കാര്യങ്ങളിലും സ്വയംപര്യാപ്തത നേടാന്‍ കഴിയും എന്നത്‌ കാണിക്കാനാണോ എന്ന് മനസ്സിലായില്ല.

ഇതു കാണുമ്പോഴേ നമ്മള്‍ (മിക്കവാറും എല്ലാവരും) എത്ര ഭാഗ്യം ചെയ്തവരാണെന്ന് നമുക്ക്‌ മനസ്സിലാകുകയുള്ളു.പലര്‍ക്കും പല പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

Saturday, December 15, 2007

ലൈബ്രറി നിലനിര്‍ത്താന്‍ വേണ്ടി

British Library പോക്കാണെന്നാണ്‌ തോന്നുന്നത്‌.ആവശ്യത്തിനുള്ള സമ്മര്‍ദ്ദം വേണ്ടപ്പെട്ടവരുടെ അടുത്ത്‌ എത്തുന്നില്ല എന്നൊരു സംശയം.

നമുക്കു വേണ്ടി ഗവണ്‍മന്റ്‌ ചെയ്യും എന്നു പറഞ്ഞിരുന്നാല്‍ മിക്കവാറും അത്‌ ഏതെങ്കിലുമൊരു പാര്‍ട്ടി ഓഫീസ്‌ ആകുന്നത്‌ നമുക്ക്‌ കാണാം എന്നെനിക്കു തോന്നുന്നു.നല്ല കണ്ണായ സ്ഥലത്തുള്ള ഒരു കെട്ടിടം ഇപ്പ്പ്പോഴേ എത്രയോ പേര്‍ നോട്ടമിട്ടിട്ടുണ്ടാവും.

നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, തിരുവനന്തപുരം കാരന്‍ ആണെങ്കിലും ഇല്ലെങ്കിലും ഈ ലൈബ്രറി നിലനിര്‍ത്താന്‍ വേണ്ടി അല്‍പം ബുദ്ധിമുട്ടുന്നത്‌ നല്ലതായിരിക്കും എന്നാണ്‌ എന്റെ അഭിപ്രായം.

ഇതിനുവേണ്ടി ഞാന്‍ താഴെപ്പറയുന്ന അദ്ദ്രസുകളിലേക്ക്‌ ഇമെയില്‍ അയച്ചു കഴിഞ്ഞു,.പറ്റുന്നവരെക്കൊണ്ടൊക്കെ അയപ്പിക്കുകയും ചെയ്തു.പറ്റുന്നവരൊക്കെ അങ്ങനെ ചെയ്യുന്നത്‌ സഹായകമായിരിക്കും എന്നു തോന്നുന്നു.

bl.trivandrum@in.britishcouncil.org

Customer-Services@bl.uk

ഭാവി തലമുറയ്ക്ക്‌ നമ്മളാല്‍ പറ്റുന്ന ഒരു സഹായം ആയിരിക്കും ഇത്‌ എന്നാണ്‌ എന്റെ അഭിപ്രായം. പോയ ലൈബ്രറി തിരികെ കൊണ്ടു വരാന്‍ നമുക്ക്‌ എന്തായാലും പറ്റുകയില്ല. പോവാതെ നോക്കുകയാണ്‌ നാം ചെയ്യേണ്ടത്‌.

Friday, October 26, 2007

ഇവരൊക്കെ മനുഷ്യരോ ????

ഗുജരാത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച്ക്‌ വീംബിളക്കുന്ന ഒരുകൂട്ടം രാക്ഷസന്മാരെ ഇന്നു TV യില്‍ കണ്ടു. ഇവനൊക്കെ ഏതുജാതി ആയാലും ശരി, മനുഷ്യ ജാതി അല്ലെന്ന് തീര്‍ച്ചയാണ്‌.

ഇതേപോലെ ആയിരിക്കുമല്ലോ റ്റ്രയിന്‍ തീവച്ചതിനു ശേഷം മറുഭാഗം (അവരെയും മനുഷ്യരെന്നു വിളിക്കാന്‍ ഒരു മടി) വീംബിളക്കി നടന്നത്‌.


ഈ രാക്ഷസന്മാര്‍ ജീവിക്കുന്ന അതേ രാജ്യത്താണല്ലോ ഞാനും എന്നോര്‍ത്ത്‌ തല കുനിക്കാം അല്ലാതെ എന്തു ചെയ്യാന്‍.


കേഴുക പ്രിയ നാടേ.

Sunday, September 30, 2007

രാമന്റെ പാലം




ഇങ്ങനൊരെണ്ണം ഉണ്ടോ അതു രാമന്‍ ഉണ്ടാക്കിയതാണോ എന്നെല്ലാം നാം വഴക്കടിക്കുന്നതിനിടക്ക്‌ NASA shuttle എടുത്ത ഈ പടങ്ങള്‍ കാണാനിടയായി.


NASA SHUTTLE IMAGES OF A MYSTERIOUS ANCIENT BRIDGE BETWEEN INDIA AND SRILANKA
Courtesy : NASA Digital Image Collection
The recently discovered bridge currently named as Adam's Bridge made of chain of shoals, c.18 mi (30 km) long, in the Palk Strait between India and Sri Lanka, reveals a mystery behind it. The bridge's unique curvature and composition by age reveals that it is man made. The legends as well as Archeological studies reveal that the first signs of human inhabitants in Sri Lanka date back to the a primitive age, about 17,50,000 years ago and the bridge's age is also almost equivalent. This information is a crucial aspect for an insight into the mysterious legend called Ramayana, which was supposed to have taken place in tretha yuga (more than 17,00,000 years ago). In this epic, there is a mentioning about a bridge, which was built between Rameshwaram (India) and Srilankan coast under the supervision of a dynamic and invincible figure called Rama who is supposed to be the incarnation of the supreme. This information may not be of much importance ! to the archeologist s who are interested in exploring the origins of man, but it is sure to open the spiritual gates of the people of the world to have come to know an ancient history linked to the Indian mythology






spaceല്‍ നിന്നു നോക്കുമ്പോള്‍ കാണൂന്ന ഈ പാലം ഉണ്ടെന്ന് എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ (space shuttle ഉണ്ടാകുന്നതിനു മുന്‍പ്‌) രാമായണം എഴുതുമ്പോള്‍ വാല്മീകി എങ്ങനെ അറിഞ്ഞു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.






ലോകത്തില്‍ വേറേ ഒരിടത്തും പുറത്തു മൂന്നു വരയുള്ള അണ്ണറക്കണ്ണന്‍ മാരില്ല എന്നുള്ളതും ശ്രദ്ധേയമാണ്‌.




more things under the sun than we know of - shakespear .

Monday, August 27, 2007

ഓണവും ക്രൂരകൃത്യങ്ങളും















ഇതിലെ പടങ്ങളുടെ മുഖം മാത്രം മാറ്റിയാല്‍ മതി നമ്മളോ നമുക്കു പരിചയമുള്ളവരോ ആയിത്തീരാന്‍.


ഈ ക്രൂര കൃത്യം ചെയ്തത്‌ ആരുടെയോ മകന്‍,സഹോദരന്‍,ഭര്‍ത്താവ്‌,അഛന്‍,അമ്മാവന്‍,സുഹൃത്ത്‌ എന്നീ നിലയില്‍ പരിചയമുള്ള വ്യക്തികളാണ്‌. അവരിപ്പോള്‍ ആലോചിക്കുന്നാണ്ടാകും ഇതിനെ ക്കുറിച്ച്‌ നേരത്തെ പോലീസില്‍ അറിവു നല്‍കിയിരുന്നെങ്കില്‍ ഈ ഹൃദയഭേദകമായ കാഴ്ചകള്‍ ഒഴിവാക്കാമയിരുന്നു എന്ന്.
തീവ്രവാദത്തിനുള്ള പണം പലപ്പോഴും വിദേശത്തു നിന്നാണ്‌ കേരളത്തിലേക്ക്‌ ഒഴുകുന്നത്‌ എന്നു കേട്ടിട്ടുണ്ട്‌.ശരിയാണോ എന്നറിയില്ല. ഇനിയെങ്കിലും നമ്മള്‍ നല്ല ഉദ്ദേശത്തോടെ കൊടുക്കുന്ന പണം അനാഥാലയത്തിന്‌ ഉപയോഗപ്പെടുന്നുണ്ടോ അതോ അനാഥരെ സൃഷ്ടിക്കാനായാണോ ഉപയോഗിക്കുന്നത്‌ എന്ന് നാം ഒന്ന് ആലോചിക്കുന്നത്‌ നന്നായിരിക്കും.


നമ്മുടെ സുഹ്ര്ത്തിന്റെ (അല്ലെങ്കില്‍ ബന്ധുവിന്റെ) പോക്ക്‌ തെറ്റായ രീതിയില്‍ക്കൂടി ആണെന്ന് തോന്നിയാല്‍ ദയവു ചെയ്ത്‌ നമ്മള്‍ ആരായാലും ശരി അത്‌ അറിയിക്കേണ്ടിടത്ത്‌ അറിയിക്കും എന്നൊരു തീരുമാനവും എടുക്കുന്നത്‌ നല്ലതായിരിക്കും.ഇതിനെ ഒറ്റിക്കൊടുക്കുന്നതായി കാണാതെ ഒരു സാമൂഹ്യ സേവനം ആയിക്കാണുക.


നമ്മുടെ ബന്ധുക്കള്‍ ആരെങ്കിലും ഇതിനകത്തു പെട്ടിരുന്നെങ്കില്‍ നമ്മുടെ മനസ്ഥിതി ഇപ്പ്പ്പോള്‍ എങ്ങനെയായിരിക്കും എന്നൊരു നിമിഷം ചിന്തിച്ചാല്‍ മതി നമ്മുടെ തീരുമാനം ശരിയാണെന്ന് നമുക്കു മനസ്സിലാകാന്‍.നമുക്ക്‌ കുറച്ച്‌ വിഷമം ഉണ്ടാക്കുന്നതായാല്‍ കൂടി ഇതുപോലെ ആയിരക്കണക്കിന്‌ ആള്‍ക്കാരുടെ കണ്ണീര്‍ കാണേണ്ടി വരികയില്ലല്ലോ.


നൂറുപേരു കൂടുന്ന സ്ഥലത്ത്‌ കുട്ടികളെയും കൊണ്ട്‌ പേടിക്കാതെ പോവാന്‍ വയ്യാതായിത്തുടങ്ങിയിരിക്കുന്നു നമ്മുടെ കേരളത്തിലും.ഇതു വരെ ഇങ്ങനെ ഒന്നും സംഭവിച്ചില്ല എന്നു വച്ച്‌ എന്നാണ്‌ സംഭവിക്കുന്നത്‌ എന്ന് അറിയാന്‍ മാര്‍ഗമൊന്നുമില്ല. ഇവിടെയും ഓരോ ജാതിയും മതവും അങ്ങോട്ടുമിങ്ങോട്ടും കൊല്ലാനും തിന്നാനും നില്‍ക്കുകയാണല്ലോ.


ഇനിയൊരോണത്തിനും രാവിലെ പത്രം എടുക്കുമ്പോള്‍ ഇതു പോലെയുള്ള ഹൃദയഭേദകമായ രംഗങ്ങള്‍ ആരും കാണാന്‍ ഇടയാവാതിരിക്കട്ടെ. അതിനു വേണ്ടി നമുക്കു ചെയ്യാന്‍ പറ്റുന്നത്‌ നമുക്കു ചെയ്യാം.


എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍