Saturday, December 15, 2007

ലൈബ്രറി നിലനിര്‍ത്താന്‍ വേണ്ടി

British Library പോക്കാണെന്നാണ്‌ തോന്നുന്നത്‌.ആവശ്യത്തിനുള്ള സമ്മര്‍ദ്ദം വേണ്ടപ്പെട്ടവരുടെ അടുത്ത്‌ എത്തുന്നില്ല എന്നൊരു സംശയം.

നമുക്കു വേണ്ടി ഗവണ്‍മന്റ്‌ ചെയ്യും എന്നു പറഞ്ഞിരുന്നാല്‍ മിക്കവാറും അത്‌ ഏതെങ്കിലുമൊരു പാര്‍ട്ടി ഓഫീസ്‌ ആകുന്നത്‌ നമുക്ക്‌ കാണാം എന്നെനിക്കു തോന്നുന്നു.നല്ല കണ്ണായ സ്ഥലത്തുള്ള ഒരു കെട്ടിടം ഇപ്പ്പ്പോഴേ എത്രയോ പേര്‍ നോട്ടമിട്ടിട്ടുണ്ടാവും.

നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, തിരുവനന്തപുരം കാരന്‍ ആണെങ്കിലും ഇല്ലെങ്കിലും ഈ ലൈബ്രറി നിലനിര്‍ത്താന്‍ വേണ്ടി അല്‍പം ബുദ്ധിമുട്ടുന്നത്‌ നല്ലതായിരിക്കും എന്നാണ്‌ എന്റെ അഭിപ്രായം.

ഇതിനുവേണ്ടി ഞാന്‍ താഴെപ്പറയുന്ന അദ്ദ്രസുകളിലേക്ക്‌ ഇമെയില്‍ അയച്ചു കഴിഞ്ഞു,.പറ്റുന്നവരെക്കൊണ്ടൊക്കെ അയപ്പിക്കുകയും ചെയ്തു.പറ്റുന്നവരൊക്കെ അങ്ങനെ ചെയ്യുന്നത്‌ സഹായകമായിരിക്കും എന്നു തോന്നുന്നു.

bl.trivandrum@in.britishcouncil.org

Customer-Services@bl.uk

ഭാവി തലമുറയ്ക്ക്‌ നമ്മളാല്‍ പറ്റുന്ന ഒരു സഹായം ആയിരിക്കും ഇത്‌ എന്നാണ്‌ എന്റെ അഭിപ്രായം. പോയ ലൈബ്രറി തിരികെ കൊണ്ടു വരാന്‍ നമുക്ക്‌ എന്തായാലും പറ്റുകയില്ല. പോവാതെ നോക്കുകയാണ്‌ നാം ചെയ്യേണ്ടത്‌.

3 comments:

rajesh said...

നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, തിരുവനന്തപുരം കാരന്‍ ആണെങ്കിലും ഇല്ലെങ്കിലും ഈ ലൈബ്രറി നിലനിര്‍ത്താന്‍ വേണ്ടി അല്‍പം ബുദ്ധിമുട്ടുന്നത്‌ നല്ലതായിരിക്കും എന്നാണ്‌ എന്റെ അഭിപ്രായം.

മൂര്‍ത്തി said...

തീര്‍ച്ചയായും...
ഇവിടെ ഒരു ഓണ്‍ലയിന്‍ പെറ്റീഷനും ഉണ്ട്..താല്പര്യമുള്ളവര്‍ക്ക് പേരു ചേര്‍ക്കാം..

വെള്ളെഴുത്ത് said...

ഒരു ലൈബ്രറി നശിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.കാര്യങ്ങള്‍ നമ്മുടെ വരുതിയിലല്ല, എങ്കിലും അതു നശിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യുക പ്രധാനമാണ്. നാം വിചാരിക്കുന്നതിനേക്കാള്‍ പേശീബലമുള്ള കൈകളാരെങ്കിലും ആ കെട്ടിടത്തില്‍ കണ്ണു വച്ചിട്ടുണ്ടെങ്കില്‍ പെറ്റീഷനുകള്‍ അവിടെ കിടക്കും.. ഗോര്‍ഖിഭവന്‍ തിരിച്ചു വന്നസ്ഥിതിയ്ക്ക് നമുക്ക് പ്രതീക്ഷിക്കാം അല്ലേ..?