Monday, April 7, 2008

ഒരു "തുലാഭാര"ക്കഥ

എന്റെ അച്ഛന്റെ 75 ആം പിറന്നാള്‍ ഞായറാഴ്ചയായിരുന്നു. അമ്മയ്ക്കൊരാഗ്രഹം ഒരു തുലാഭാരം നടത്തണം. ശരി എല്ലാവരും കൂടി വച്ചു പിടിച്ചു ഗുരുവായൂരംബലത്തിലേയ്ക്ക്‌.

ആദ്യം വെയിലത്തൊരു വലിയ ക്യൂ തുലാഭാരം നടത്തുന്നതിനും, പ്രസാദം വാങ്ങുന്നതിനും മാത്രമായി. (ശ്രീകോവിലില്‍ക്കേറാന്‍ വേറെ ഉണ്ട്‌). അതില്‍ അരമണിക്കൂര്‍ നിന്ന് തുലാഭാരത്തിന്റെ ക്യൂ തുടങ്ങുന്നിടത്തെത്തി.

എല്ലാരും നില്‍ക്കണോ അതോ ഞാന്‍ ഒരാള്‍ മാത്രം നിന്നിട്ട്‌ 75 കാരനും, 73 കാരിയും,13 ഉകാരനും, 9കാരനും അവസാനം കയറാന്‍ പറ്റുമോ.

ഇല്ല.

OK, ബോസ്സ്

നിന്നു. എന്നു പറഞ്ഞാല്‍ ഒന്നര മണിക്കൂര്‍. വിയര്‍ത്തൊഴുകി,മുട്ടി ഉരുമ്മി ഉള്ള ഒരു നില്‍പ്‌.

പകുതി വഴി എത്തിയപ്പോള്‍ ഒരാള്‍ വന്ന് എല്ലാവരെയും രണ്ടു വരിയാക്കി നിര്‍ത്തി.

എന്തിന്‌ അവിടെ രണ്ട്‌ വാതില്‍ ഇല്ലല്ലോ.
ഇല്ല പക്ഷേ രണ്ട്‌ ത്രാസ്‌ ഉണ്ട്‌.

(അതുമാത്രമല്ല ക്യൂ കുറച്ച്‌ ചെറുതാവുകയും ചെയ്യും. വരുന്നവര്‍ വലിയ ക്യൂ കണ്ട്‌ മാറിപ്പോകാനുള്ള ചാന്‍സ്‌ കുറയ്ക്കുകയും ചെയ്യാം.)

വല്ല വിധവും ബുദ്ധി കൂടിയ പലരുടെയും ഇടയ്ക്കു കയറ്റം (എന്തെല്ലാം കഥകള്‍) തടഞ്ഞ്‌ വിജയശ്രീലാളിതരായി ഞങ്ങള്‍ 6 പേര്‍ വാതിലില്‍ എത്തുന്നു. ഞങ്ങളുടെ മുന്നില്‍ ഏതാണ്ട്‌ 12 പേരുള്ള ഒരു
സംഘം

അഛനെയും അമ്മയെയും എന്റെ രണ്ടു പിള്ളാരെയും വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ കയറ്റി വിടുന്നു. എന്നെയും ഭാര്യയെയും തടയുന്നു.
ഇതെന്താ?
എല്ലാവര്‍ക്കും കയറാന്‍ പറ്റില്ല.

അപ്പോള്‍ മുന്‍പില്‍ ഒരു 12 പേര്‍ കയറിപ്പോയതോ?ഇനി അങ്ങനെ കയറാന്‍ പറ്റുകയില്ല.

ഭാര്യയുടെ അടുത്ത്‌ ഒരു കരുണ- ങാ ചേച്ചി വേണമെങ്കില്‍ കയറിക്കോ. ചേട്ടന്‍ അങ്ങോട്ടു നില്ല്.ചേട്ടനെക്കൂടി കയറ്റിയാല്‍ സ്ഥലം ഒരുപാടുപോകും (വെറും 75 കിലോയെ എനിക്കുള്ളു)ആ സ്ഥലം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക്‌ ഒരാളിന്റെ കൂടി തുലാഭാരം നടത്തി അവരെ അങ്ങു വിടാം.

അതെങ്ങനെ. ത്രാസ്‌ ഒഴിയണ്ടേ. അതൊക്കെ പറ്റും ചേട്ടന്‍ അങ്ങോട്ടു മാറിനിന്നേ.

എങ്കിപ്പിന്നെ ആദ്യം ഇതങ്ങു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത്രയും നേരം ഈ ക്യൂവില്‍ നില്‍ക്കുകയില്ലയിരുന്നല്ലോ.എല്ലാര്‍ക്കും കേറാന്‍ പറ്റില്ല എന്ന് കണ്ടാല്‍ മനസ്സിലാകുകയില്ലേ എന്ന് മറുചോദ്യം.

ഞാന്‍ മാറി നിന്നു. ഇതു വരെ ഒരുത്തന്റെയും ഔദാര്യം ചോദിച്ചിട്ടില്ല. ഇത്രയും നേരം ക്യൂവില്‍ നിന്ന് ഇവിടെ വന്നിട്ട്‌ തന്റെ ഔദാര്യത്തിന്‌ കൈ നീട്ടേണ്ടകാര്യമുണ്ടോ?
അപ്പോഴത്തേയ്ക്ക്‌ സംഗതി മാറി .ഒരു നല്ല വഴക്ക്‌ enjoy ചെയ്തു നിന്ന പലരും ഇതെന്തൊരു ന്യായം എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി.അങ്ങോട്ടു കേറ്റി വിടെടേ എന്നൊക്കെ കേട്ടു തുടങ്ങി. ഞാന്‍ കേറാതെ തുലാഭാരം ഇല്ല എന്നും പറഞ്ഞ്‌ എന്റെ വീട്ടുകാരും.

ചേട്ടന്‍ അങ്ങനെ വിഷമിക്കണ്ട ഇങ്ങു കേറിക്കോ എന്നും പറഞ്ഞ്‌ ദ്വാരപാലകന്‍. ഏതാണ്ട്‌ വലിയ ഒരു സഹായം ചെയ്തതുപോലെ.

നല്ലൊരു ദിവസവുമായി വഴക്ക്‌ നീട്ടണ്ട എന്നു തോന്നി കയറി തുലാഭാരം ചെയ്തു.

എനിക്കൊരുത്തന്റെയും ഔദാര്യം വേണ്ട .പൈസ കൊടുത്തുള്ള ദര്‍ശനത്തിനു ചെന്നതും അല്ല.ക്യൂവില്‍ നില്‍ക്കാതെ ഇടയ്ക്കു കയറിയതാണെങ്കില്‍ മനസ്സിലാക്കാം. ആദ്യമേ നില്‍ക്കരുത്‌ കയറ്റുകയില്ല എന്നു പറഞ്ഞെങ്കിലും മനസ്സിലാക്കാം.

ഇതു വെറും ജാട കാണിച്ചതല്ലായിരുന്നോ a small man showing his power?

1 comment:

rajesh said...

നിന്നു. എന്നു പറഞ്ഞാല്‍ ഒന്നര മണിക്കൂര്‍. വിയര്‍ത്തൊഴുകി,മുട്ടി ഉരുമ്മി ഉള്ള ഒരു നില്‍പ്‌.